ആൾത്താമസമില്ലാത്ത വീടിന് പുറകിൽ മനുഷ്യൻറെ അസ്ഥികൂടം ; കണ്ടത് തേങ്ങയിടാൻ വന്ന തൊഴിലാളി

 



കൊല്ലം:  തിരുമുല്ലവാരത്ത് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. മനയിൽ കുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസിലുളള പുരുഷൻറെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. 

വീടിരിക്കുന്ന സ്ഥലത്ത് തേങ്ങയിടാൻ വന്ന തൊഴിലാളിയാണ് അസ്ഥികൂടം കണ്ടത്.വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി