തൊട്ടിൽപ്പാലം -തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസിയിൽ ദിലീപിന്റെ സിനിമ പ്രദർശനം, പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി.

 



തൊട്ടിൽ പാലം :  കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലി തർക്കം. സിനിമ പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നതോടെ നടനെ അനുകൂലിച്ചും ആളുകൾ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്.

തിരുവനന്തപുരം - തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. പറക്കുംതളികയെന്ന സിനിമ ബസിൽ പ്രദർശനം നടക്കുകയായിരുന്നു.

എന്നാൽ പത്തനംതിട്ട സ്വദേശിയായ ലക്ഷ്മ‌ി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചു. പിന്നാലെ യാത്രക്കാരിൽചിലർ അതിനെ അനുകൂലിച്ചു . തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടിയും വന്നു. അതേസമയം, യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. 

കോടതി വിധി വന്ന ശേഷം ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിനെന്ന് ചിലർ ചോദിച്ചു. എന്നാൽ ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്.

കോടതികൾ മുകളിലുണ്ടെന്നും ഞാൻ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം അറിയിച്ചതെന്നു യാത്രിക്കാരിയായ യുവതി പറയുന്നതും, എന്നാൽ കോടതി വിധി വന്ന സംഭവത്തിൽ നിങ്ങൾക്ക് എന്താണ് പ്രശ്ന‌മെന്ന തരത്തിലും തർക്കങ്ങൾ തുടർന്നു.

കോടതി വിധികൾ അങ്ങനെ പലതും വന്നിട്ടുണ്ടെന്നും, ദിലീപിൻ്റെ സിനിമ ഈ ബസിൽ കാണാൻ പറ്റില്ലെന്നും യുവതി നിലപാടെടുത്തു. മറ്റ് ചില സ്ത്രീകളും യുവതിക്ക് അനുകൂലമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കെഎസ്ആർടിസി ബസിൽ നിർബന്ധിതമായി സിനിമ കാണേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും ഭൂരിഭാഗം യാത്രക്കാരും താൻ പറഞ്ഞതിന് അനുകൂലമായാണ് നിലപാട് എടുത്തതെന്നും യുവതി പറയുന്നു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി