പേരാമ്പ്രയിൽ യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയുടെ വീട്ടിലെ കിണറ്റിൽ പൂച്ചയെ കൊന്നിട്ടു
പേരാമ്പ്ര: സ്‌ഥാനാർഥിയുടെ വീട്ടിലെ കിണറ്റിൽ പൂച്ചയെ കൊ ന്നിട്ടതായി പരാതി കൂത്താളി പഞ്ചായത്ത് 4-)0 വാർഡിലെ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വത സ്ഥാനാർഥി പി.എം.ബിന്ദു വിൻ്റെ വീട്ടുമുറ്റത്തെ കിണറ്റിലാ ണു പൂച്ചയെ കൊന്നിട്ടത്. ഇന്ന ലെ രാവിലെ വെള്ളം എടുക്കാൻ പോയപ്പോഴാണു പൂച്ചയുടെ ജഡം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടത്. ജഡം അഴുകിയ നിലയിലാണ് 2 ദിവസം മുൻപ് ഇട്ടതാണെന്നു വീട്ടുകാർ സംശയിക്കുന്നു മുൻപ് സിപിഎം സ്‌ഥാനാർഥിയായി മത്സരിച്ചു ജയിച്ച ബിന്ദു ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കാൻ ഇറങ്ങിയതാണു പ്രശ്നത്തിനു കാരണം എന്ന് പറയുന്നു. പേരാമ്പ്ര പൊലി സിൽ പരാതി നൽകി

Comments
Post a Comment