ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമാണം മുടങ്ങി

 


ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണം ചക്കിട്ടപാറ, ചെമ്പ്ര ടൗൺ ഭാഗങ്ങളിൽ വഴിമുട്ടി. റോഡിന്റെ വീതി ശരിയായി നി ർണയിച്ചു മാത്രമേ ഹൈവേ നി ർമാണം നടത്താൻ പാടുള്ളൂവെ ന്ന നിലപാടുമായി അഞ്ച് കെട്ടി ട ഉടമകളും രണ്ട് പൊതു പ്രവ ർത്തകരും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രവൃ ത്തി ചില ഭാഗങ്ങളിൽ നിലച്ചത്. കേരളാ റോഡ് ഫണ്ട് ബോർഡ് ഉൾപ്പെടെ നാല് സർക്കാർ ഏജ ൻസികളെയും കരാറുകാരെ യും എതിർ കക്ഷികളാക്കിയാ ണ് കേസ് ഫയൽ ചെയ്‌തിരി ക്കുന്നത്.


പെരുവണ്ണാമൂഴി- ചക്കിട്ടപാ റ- ചെമ്പ്ര വരെ ഹൈവേ പ്രവൃ ത്തി ഏത് അളവിന്റെ അടിസ്ഥാ നത്തിലാണെന്നും ഇത് ആരാ ണ് നിർവഹിച്ചതെന്നുമുള്ള ചോദ്യത്തിനുത്തരം അഫിഡ വിറ്റായി കോടതിയിൽ ബന്ധ പ്പെട്ടവർ സമർപ്പിക്കണം. ഓരോ അവധിക്കും ഇത് ഹാജരാക്കാ ൻ ബന്ധപ്പെട്ട സർക്കാർ ഏജൻ സികൾ തയാറാവാത്തതാണ് കേസ് നീണ്ടു പോകാൻ കാരണം. അതേസമയം കേസിനു പോയതിനെ തുടർന്നുള്ള വാശിയിൽ ടൗണിൽ രണ്ടു കുഴികളുണ്ടാക്കി നാട്ടുകാരുടെ സഞ്ചാരവും മാസങ്ങളായി കരാറുകാർ തടഞ്ഞിരിക്കുകയാണ്. 30 വർഷങ്ങൾക്ക്പെരുവണ്ണാമൂഴി- ചക്കിട്ടപാറ-ചെമ്പ്ര റോഡ് വികസനത്തിനാ യി പൊന്നും വില നൽകി സ്ഥ ലം സർക്കാർ സ്വകാര്യ വ്യക്തി കളിൽ നിന്ന് ഏറ്റെടുത്തിരുന്നു.

ഇതിൽ പിൽക്കാലത്ത് വ്യാപക കയ്യേറ്റമുണ്ടായിയെന്നാണ് ഉയരുന്ന ആരോപണം. ഈ സ്ഥലം പൂർണമായി ഉത്ത രവാദപ്പെട്ടവർ അളന്ന് നിർണ യിച്ച് മലയോര ഹൈവേ നിർമി ക്കണമെന്നാണ് കേസിനു പോ യവരുടേയും ഭൂരിപക്ഷം നാട്ടു കാരുടേയും ആവശ്യം.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി