ചക്കിട്ടപാറയിൽ മുഴുവൻ വാർഡുകളിലും ഷൂട്ടർമാരെ നിയോഗിക്കുമെന്ന് യുഡിഎഫ്


ചക്കിട്ടപാറ:  കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തിലെ മുഴു വൻ വാർഡുകളിലും എല്ലാ മാസ വും എംപാനൽ ഷൂട്ടർമാരെ നി യോഗിച്ച് കാട്ടുപന്നികളെ വെടി വയ്ക്കുമെന്ന് പഞ്ചായത്ത് യുഡി എഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച പ്രകടന പത്രികയിൽ വാഗ്ദ‌ാനം ചെയ്തു. കർഷകരുടെ കൃഷിയി ടത്തിലെ ഫെൻസിങ്ങിനു 75% സബ്സിഡി നൽകും.

കാട്ടാന ഇറങ്ങുന്ന മേഖല യിൽ ഹാങ്ങിങ് ഫെൻസിങ്, റെയിൽ വേലി ഉൾപ്പെടെ പൂർ ത്തിയാക്കും. കൃഷി ഭൂമിയിൽ ഇറ ങ്ങുന്ന കുരങ്ങ്, മലയണ്ണാൻ ശല്യം നിയന്ത്രിക്കാൻ വനം വകു പ്പ് ഉദ്യോഗസ്ഥരുടെ സഹായ ത്തിൽ പിടികൂടി ഫോറസ്‌റ്റ് പരി ധിയിൽ തന്നെ സംരക്ഷിക്കാൻ പദ്ധതി നടപ്പിലാക്കും.

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി കൾ കാർഷിക കലണ്ടർ പ്രകാരം പൂർത്തീകരിക്കും. കാർഷിക വിള കൾക്ക് ന്യായ വില ലഭിക്കാൻ ആഴ്ചച്ചന്തകൾ ആരംഭിക്കും. മൃ ഗാശുപത്രിയിൽ ആംബുലൻസ് ഉൾപ്പെടെ സൗകര്യം ഏർപ്പെടു ത്തി ക്ഷീര കർഷകർക്ക് മികച്ച സേവനം നൽകാനും ലക്ഷ്യമിടു ന്നു. ഒരു വീട്ടിൽ ഒരു പശു പദ്ധ തി യാഥാർഥ്യമാക്കും. ഇപ്പോൾ ഉപയോഗശൂന്യമായ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ അത്യാധു നിക സംവിധാനത്തോടെ നവീക രിച്ച് ഉപയോഗപ്രദമാക്കുമെന്നും പറയുന്നു.

ഡിസിസി സെക്രട്ടറി പി.വാസു : ബ്ലോക്ക് മെംബർ ഗിരിജ ശശിക്ക് പ്രകടന പത്രിക കൈമാറി പ്രകാ ശനം ചെയ്തു. ബാബു കുനന്ത ടം അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട്, ആവള ഹമീദ്, പാപ്പ ച്ചൻ കുനന്തടം, കുഞ്ഞമ്മദ് പെരുഞ്ചേരി, ജോർജ് മുക്ക ള്ളിൽ, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി