മണ്ണിൽ പൊന്നുവിളയിച്ച് കൂരാച്ചുണ്ട് സ്വദേശി ജോസ് മാത്യു
കൂരാച്ചുണ്ട്: 14 വർഷം നീണ്ട പ്രവാസജീവി തത്തിനുശേഷം സമ്മിശ്രകൃഷിയിൽ നൂറുമേ നി വിളയിച്ച് മാതൃകയാവുകയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് പതിനാലാം വാർഡ് എരപ്പാംതോ ട് സ്വദേശി മുറിഞ്ഞകല്ലേൽ ജോസ് മാത്യു. കൃഷി വെറുമൊരു നേരമ്പോക്കല്ല ജീവിതംതന്നെയാ ണ് ജോസിന്. വീട്ടുവളപ്പിലും പറമ്പിലുമെല്ലാം സമ്മിശ്രകൃഷി ചെയ്താണ് ഈ കർഷ കൻ വിജയം കൊയ്തെടുത്തത്. മൂന്നേ ക്കർ കൃഷിയിടത്തിൽ കപ്പ, വാഴ, ചേമ്പ്, ചേന, ഇഞ്ചി, റബർ, തെങ്ങ്, കവുങ്ങ്, വ്യത്യസ്തയിനം ജാതി തുടങ്ങിയവയെ ല്ലാം ഇദ്ദേഹം കൃഷിചെയ്യുന്നുണ്ട്. റമ്പൂ ട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, സപ്പോട്ട, പാഷൻ ഫ്രൂട്ട്, ബട്ടർ ഫ്രൂ ട്ട്, നെല്ലി തുടങ്ങിയ ഫ്രൂട്ട്സ് ഇന ങ്ങളും കൃഷിചെയ്ത് വിജയത്തിലെ ത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ ഒരു കമ്പനിയിൽ സൂ പ്പർവൈസർ ആയിരുന്ന ജോസ് പ്രവാസിജീവി തം ഉപേക്ഷിച്ച് നാട്ടിൽ കൃഷി തുടങ്ങാനുള്ള തീ രുമാനം 11 വർഷങ്ങൾക്ക് മുൻപ് വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നു ഫലം.
കുഴപ്പമില്ലാത്ത ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റിസ്റ്റും അധ്വാനവും കൂടുതലുള്ള കാർഷികമേ ഖലയിലേക്ക് വരാനുള്ള തീരുമാനം അറിഞ്ഞ വരെല്ലാം നിരുത്സാഹപ്പെടുത്തിയെങ്കിലും ഒരു കൈനോക്കാൻ തന്നെയായിരുന്നു ജോസിൻ്റെ തീരുമാനം.
ചെറിയരീതിയിൽ ആരംഭിച്ച കൃഷി ജോസി ന്റെയും കുടുംബത്തിന്റെയും, കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ട് വിജയത്തിലെത്തു കയായിരുന്നു. പാരമ്പര്യമായി ലഭിച്ച റബറും, തെങ്ങും, കവുങ്ങുമൊക്കെയായിരുന്നു കൃഷിയി ലെ തുടക്കം. പിന്നീട് കാർഷിക മേഖല ജീവിത മാർഗമായി തിരഞ്ഞെടുത്തതോടെ സമ്മിശ്രക്ക്യ ഷിരീതിയിലേക്ക് മാറുകയായിരുന്നു. 2024-ൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ മികച്ച യുവ കർഷക നുള്ള പുരസ്കാരം ജോസിനെ തേടിയെത്തിയിരു ന്നു. കൂടുതലും ജൈവരീതിയിൽമാത്രം കൃഷിയി ടങ്ങൾ ഒരുക്കി കൃഷി ചെയ്യുന്ന ജോസിന്റെ പച്ച ക്കറികളും, പഴവർഗങ്ങളും കൂരാച്ചുണ്ടിലെ വ്യാ പാരികളാണ് വാങ്ങുന്നത്.
ജോസിന്റെ കാർഷികസ്വപ്നങ്ങൾക്ക് പിന്തുണ യുമായി അച്ഛൻ മാത്യു, അമ്മ മേരി, ഭാര്യ ഷിമി, മക്കളായ ആദിഷ്, അഭി എന്നിവരും മുഴുവൻസ മയവും ഒപ്പമുണ്ട്. കൂരാച്ചുണ്ട് കൃഷിഭവന്റെ പി ന്തുണയും തന്റെ വിജയത്തിന് പിന്നിലുണ്ടെന്ന് ജോസ് പറയുന്നു.
✒️നിസാം കക്കയം

Comments
Post a Comment