ഇലക്ട്രിക്കൽ കടയിലെ മോഷണം; പ്രതികൾ ദിവസങ്ങൾക്കുള്ളിൽ പേരാമ്പ്ര പൊലീസിന്റെ പിടിയിൽ

 


പേരാമ്പ്ര: കടിയങ്ങാട് ഇലക്ട്രിക്കൽ കടയിൽ മോഷണം നടത്തിയ പ്രതികൾ ദിവസങ്ങൾക്കുള്ളിൽ പേരാമ്പ്ര പൊലീസിന്റെ പിടിയിൽ. കാരപ്പറമ്പിൽ കോട്ടേഴ്സ‌ിൽ താമസിക്കുന്ന മണിക്കുട്ടൻ, മലപ്പുറം താനൂരിൽ താമസിക്കുന്ന അജയൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

നവംബർ 29 ന് കടിയങ്ങാട് മലബാർ ഇലക്ട്രിക്കൽസിൽ നിന്നും ഏഴു ലക്ഷംരൂപയുടെ ചെമ്പുവയറുകളും എർത്ത് വയറുമാണ് മോഷണം പോയത്. പ്രതികൾ തെളിവുകൾ ലഭിക്കാതിരിക്കാൻ വളരെ സമർത്ഥമായി നടത്തിയ മോഷണത്തിൽ കയ്യറകൾ, മഴക്കോട്ട്, മാസ്‌ക് എന്നിവധരിച്ചും, മോഷണം നടത്തിയ ഭാഗങ്ങളിൽ മുളകു സ്പ്രേ അടിച്ചും, സിസിടിവ ക്യാമറകളും ഡിസ്‌പ്ലേയും നശിപ്പിച്ചതും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതിൽ പൊലീസിനെ വലച്ചിരുന്നു.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജുവിൻറെ നിർദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്‌പി രാജേഷ് എംപി യുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ജംഷിദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സനദ് എൻ പ്രദീപ്, സജി ഷിനോബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി വിനീഷ്, സിഞ്ചുദാസ്, സിവിൽ പൊലീസ് ഓഫീസർ ജയേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു കണ്ടെത്തുകയും തുടർന്ന് പ്രതികൾ കുറുവാ സംഘവുമായി ബന്ധമുള്ളവരാണെന്നു മനസിലാക്കുകയും ചെയ്‌തു.

ഇവർ കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനടുത്ത് തമിഴ് കോളനിയിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികൾ അവിടെ നിന്നും കടന്നുകളഞ്ഞു. പിന്നീട് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ നീക്കത്തിൽ ഇൻസ്പെക്ടർ ജംഷിദ്, എസ് ഐ സനദ് എൻ പ്രദീപ്, വിനീഷ്,സിഞ്ചു ദാസ്,ബോബി എന്നിവർ ചേർന്ന് റോഡിൽ വെച്ച് നടത്തിയ മൽപിടുത്തത്തിലൂടെയാണ് പ്രതികളെ പിടികൂടി കീഴടക്കിയത്.

നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷണം നടത്തിയ ചില കേസുകൾ ഇവരെ പിടിച്ചതിലൂടെ തെളിഞ്ഞെന്നും മോഷണമുതലുകൾ മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ക്രിമിനൽ പാശ്ചാത്തലമുള്ള ഇവർക്ക് മുമ്പും സമാനമായ കളവു കേസുകളുള്ളതായി പൊലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി