വോട്ടു നൽകാൻ സത്യപ്രസ്താവന: കിഫയുടെ ക്യാംപെയ്ൻ കൂരാച്ചുണ്ടിൽ പുരോഗമിക്കുന്നു

 


കൂരാച്ചുണ്ട് : വന്യമൃഗ ശല്യത്തിനെതിരെ കർഷക അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സത്യപ്രസ്‌താവന ഒപ്പിട്ടു തന്ന് കർഷകർ ക്കൊപ്പം നിലകൊള്ളുന്ന സ്ഥാ നാർഥികൾക്ക് മാത്രമേ വോട്ട് നൽകുയെന്ന കിഫയുടെ ക്യാംപെയ്ൻ കൂരാച്ചുണ്ടിൽ പുരോഗമിക്കുന്നു. യുഡി എഫ് സ്ഥാനാർഥികൾ കിഫ പ്രസിദ്ധപ്പെടുത്തിയ സത്യപ്രസ്താവന ഒപ്പിട്ടു നൽകുന്നുണ്ട്. വനത്തിനു പുറത്തിറങ്ങു ന്ന വന്യജീവികളെ പ്രതിരോധി ക്കുന്ന കർഷകർ കേന്ദ്ര വന്യജീ വി സംരക്ഷണ നിയമം ഉറപ്പു നൽകുന്ന സ്വയരക്ഷക്ക് വേണ്ടി പ്രവർത്തിച്ചതായി കണക്കാക്കു കയും അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ പാടില്ല എന്നു ള്ള നിലപാട് സ്ഥാനാർഥിയും പാർട്ടിയും സ്വീകരിക്കുന്നതാണെ ന്നു സത്യപ്രസ്താവനയിൽ പറയുന്നുണ്ട്.


 കൂരാച്ചുണ്ട് പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ്സ്ഥാനാർത്ഥി സുനു മോൾ മനോജും,  യുഡിഎഫ് 4-ാം വാർഡ് സ്ഥാനാർത്ഥി വിൻസി തോമസും, കൂരാച്ചുണ്ട് പഞ്ചായത്ത് 1-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സിനി ജിനോയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി റിമ കുന്നുമ്മലും സത്യപ്രസ്താവന ഒപ്പിട്ടു നൽകി.


 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി