മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; പ്രതിഷേധ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

 



കൂരാച്ചുണ്ട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ സിഗ്നേചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.  കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ഷാജു കാരക്കട ഉദ്ഘാടനം ചെയ്തു.



മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയതിൽ മുറിവേറ്റത് ഇന്ത്യൻ ജനമനസ്സുകൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. 


യുപിഎ സർക്കാർ നടപ്പാക്കിയ പദ്ധതി മഹാത്മജിയുടെ ഗ്രാമ സ്വരാജ് ആശയധാരയോടൊപ്പം ചേർന്നു നിൽക്കുന്നതിനാലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് പേര് നൽകിയത്.ഇന്ത്യയിലെ സാധാരണക്കാരായ ജനവിഭാഗത്തിന് പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് മുഖ്യധാരയിലേക്ക് കടന്നുവരാൻ അവസരമൊരുക്കിയത് ഈ പദ്ധതിയാണ്.  അതിനെയാണ് സങ്കുചിതമായ രാഷ്ട്രീയ താൽപര്യത്തിന്റെ പുറത്ത് കേന്ദ്ര സർക്കാർ മരണക്കുഴിയിലേക്ക് തള്ളിയിടുന്നത്. വിബിജിറാം എന്ന് പേരുമാറ്റി 125 തൊഴിൽ ദിനങ്ങൾ എന്ന മോഹന വാഗ്ദാനം നൽകി തൊഴിലാളികളെ പരസ്യമായി വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.    


ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, അഭിനവ് ബാവോസ്, ഷിബിൻ പാവത്തികുന്നേൽ, ജിജോ ജോസഫ്, ഷാരോൺ ചാലിക്കോട്ടയിൽ, നജീബ് മടവൻകണ്ടി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി