നാടിളകി മറിഞ്ഞ വിജയാരവം - റീമാ കുന്നുമ്മലിന് കൂരാച്ചുണ്ടിൽ ആവേശകരമായ സ്വീകരണം

 


കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൂരാച്ചുണ്ട് പഞ്ചായത്ത് ഉൾപ്പെടുന്ന ഉള്ളിയേരി ഡിവിഷാനിൽ നിന്നും 1282 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ റീമ കുന്നുമ്മലിന് കൂരാച്ചുണ്ട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സ്വീകരണം നൽകി. കല്ലാനോട് നിന്നും ആരംഭിച്ച റോഡ് ഷോ ഇരുചക്ര വാഹനങ്ങളും ഡി ജെ ട്രക്കും തുറന്ന വാഹനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. കൂരാച്ചുണ്ട് അങ്ങാടിയിൽ എത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കു ചേർന്ന്. ബസ്റ്റാണ്ടിൽ വാഹനങ്ങൾ നിറുത്തി തിരികെ കാൽ നടയായി മെമ്പറെയും കൊണ്ട് പ്രവർത്തകർ ഘോഷയാത്ര നടത്തി. ഡി ജെ ഗാനങ്ങൾക്കനുസൃതമായി നൃത്തം ചെയ്തും ആർപ്പു വിളിച്ചും കൂരാച്ചുണ്ട് അങ്ങാടി ശബ്ദ്ധമുഖരിതമാക്കി. 

ഷാജു കാരക്കട, ഓ കെ അമ്മദ്, കുര്യൻ ചെമ്പനാനി, മുഹമ്മദ് കൊടക്കൽ,സിമിലി ബിജു, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് ജയിച്ചു കയറിയ ജോസ് വെളിയത്ത്, ചെറിയാൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, ബിജു കടലാശ്ശേരി, സിനി സിജോ, ഡാർളി അബ്രഹാം, ബിന്ദുമോൾ തോമസ്, ബിന്ദു കുര്യൻ, റസീന യൂസുഫ് തുടങ്ങിയവർ അണിനിരന്നു. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി