വോട്ടു നൽകാൻ സത്യപ്രസ്താവന: കിഫയുടെ ക്യാംപെയ്ൻ ചക്കിട്ടപാറയിൽ പുരോഗമിക്കുന്നു
ചക്കിട്ടപാറ : വന്യമൃഗ ശല്യത്തിനെതിരെ കർഷക അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സത്യപ്രസ്‌താവന ഒപ്പിട്ടു തന്ന് കർഷകർ ക്കൊപ്പം നിലകൊള്ളുന്ന സ്ഥാ നാർഥികൾക്ക് മാത്രമേ വോട്ട് നൽകുയെന്ന കിഫയുടെ ക്യാംപെയ്ൻ ചക്കിട്ടപാറയിൽ പുരോഗമിക്കുന്നു. യുഡി എഫ് സ്ഥാനാർഥികൾ കിഫ പ്രസിദ്ധപ്പെടുത്തിയ സത്യപ്രസ്താവന ഒപ്പിട്ടു നൽകുന്നുണ്ട്. വനത്തിനു പുറത്തിറങ്ങു ന്ന വന്യജീവികളെ പ്രതിരോധി ക്കുന്ന കർഷകർ കേന്ദ്ര വന്യജീ വി സംരക്ഷണ നിയമം ഉറപ്പു നൽകുന്ന സ്വയരക്ഷക്ക് വേണ്ടി പ്രവർത്തിച്ചതായി കണക്കാക്കു കയും അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ പാടില്ല എന്നു ള്ള നിലപാട് സ്ഥാനാർഥിയും പാർട്ടിയും സ്വീകരിക്കുന്നതാണെ ന്നു സത്യപ്രസ്താവനയിൽ പറയുന്നുണ്ട്.
ചക്കിട്ടപ്പാറ മൂന്നാം വാർഡ് സ്ഥാനാർത്ഥി ജിനീഷ് കല്ലുംപുറത്തും കിഫയുടെ "കർഷകരോടൊപ്പം" സത്യപ്രസ്ഥാവനയിൽ ഒപ്പു വച്ചു
പഞ്ചായത്തിൽ 4-ാം വാർഡി ലെ യുഡിഎഫ് സ്ഥാനാർഥി മോളി ആയിത്തമറ്റവും കിഫ നേതാവ് ബോബൻ വെട്ടിക്കലിനു സത്യപ്രസ്‌താവന കൈമാറി.

Comments
Post a Comment