വിസാ തട്ടിപ്പിലൂടെ തട്ടിയെടുത്ത പണം തിരികെ ലഭിക്കണം; കൂരാച്ചുണ്ടിലെ വീട്ടുപടിക്കൽ റിലേ സത്യഗ്രഹം നടത്താൻ ഒരുങ്ങി ആക്ഷൻ കൗൺസിൽ
കൂരാച്ചുണ്ട്: വിസാ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത കൂരാച്ചുണ്ട് സ്വദേശി ആൽബിനും കൂട്ടു പ്രതികൾക്കുമെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി. സംസ്ഥാനത്തും പുറത്തുമായി നൂറുകണക്കിന് ഉദ്യോഗാർത്ഥികളെയാണ് വിദേശ ജോലിയുടെയും പഠനത്തിന്റെയും പേരിൽ പ്രതികൾ വഞ്ചിച്ച് കോടികൾ തട്ടിയെടുത്തതെന്ന് ആക്ഷൻ കൗൺസിൽ സെക്രട്ടറി ടൈറ്റസ് കണ്ണൂർ പറഞ്ഞു.
ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി വ്യാജ റിക്രൂട്ടി ങ് ഏജൻസിയുടെ പേരിൽ ആകർ ഷണങ്ങളായ പരസ്യം ചെയ്താണ് പ്രതി ഉദ്യോഗാർത്ഥികളെ കെണിയിലാക്കിയിട്ടുള്ളതെന്നും, ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്ന് റിക്രൂട്ടിങിൻ്റെ മറവിൽ ലക്ഷക്കണക്കിന് രൂപ കൈപറ്റിതായും ആക്ഷൻ കൗൺസിൽ ചെയർമാൻ സജിത്ത് പന്തിരിക്കര പറഞ്ഞു.
തട്ടിയെടുത്ത പണം തിരിച്ചുകൊടുത്തില്ലെങ്കിൽ കൂരാച്ചുണ്ടിലെ വീട്ടുപടിക്കൽ റിലേ സത്യഗ്രഹം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാൻ നിർബന്ധിതരാകുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സജിത്ത് പന്തിരിക്കര പറഞ്ഞു
ഒരു മാസം മുമ്പ് വിസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി ആൽബിൻ്റെ പ്രതിയുടെ വീട്ടിനു മുമ്പിൽ വീടിന് മുന്നിൽ ആണ് പണം നഷ്‌ടപ്പെട്ടവരുടെ സൂചനാ സമരം ആക്ഷൻ കൗൺസിൽ സെക്രട്ടറി ടൈറ്റസ് കണ്ണൂരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

Comments
Post a Comment