കൂരാച്ചുണ്ട് സ്വദേശിനി ആലക്കോട് തേർത്തല്ലിയിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു
കൂരാച്ചുണ്ട്: തേർത്തല്ലി ടൗണിന് സമീപം മേരിഗിരി എരുവാട്ടി റോഡിൽ സ്‌കൂട്ടിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടത് ഭർത്താവിനൊപ്പം വീട്ടിലേ ക്കുള്ള യാത്രയ്ക്കിടെ. കോടോ പ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപത്തെ ചിന്നിക്കര മേരി (56) ആണ് ദാരുണമായി മരണപ്പെട്ടത്. ഭർത്താവ് ആന്റോ (60) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തേർത്തല്ലി ഡ്രീംലാൻ്റ് ഓഡിറ്റോറിയത്തിന് സമീപത്താണ് നാടിനെ നടുക്കിയ വാഹനാപകടമുണ്ടായത്.
മുൻപ് കൂരാച്ചുണ്ട് ചാലിടത്ത് ആയിരുന്നു താമസിച്ചിരുന്നത്. കൂരാച്ചുണ്ട് പള്ളിവാതുക്കൽ കുടുംബാംഗമാണ്. പരേതരായ പള്ളിവാതുക്കൽ മാത്യുവിൻ്റെയും ത്രോസ്യാമ്മയുടെയും മകളാണ്.
മേരിഗിരി വടക്കൻപൊയിലിലാണ് ആന്റോയും കുടുംബവും നേരത്തെ താമസിച്ചിരുന്നത് ഒന്നര വർഷം മുമ്പാണ് കോടോപള്ളിയിലേക്ക് താമസം മാറിയ ത്. വടക്കൻ പൊയിലിൽ കൃഷി യിടം ഇപ്പോഴുമുണ്ട്. ഇന്നലെ കൃഷിയിടത്തിലെത്തിയ ശേഷം വൈകുന്നേരത്തോടെ ഇരുവരും ഒന്നിച്ച് സ്കൂട്ടിയിൽ മടങ്ങുക യായിരുന്നു. ആന്റോയുടെ കെ. എൽ 59 ക്യു 365 നമ്പർ സ്കൂട്ടി യിൽ എതിരെ തെറ്റായ ദിശയി ലെത്തിയ കെ.എൽ 59 എ.വി 1009 നമ്പർ കാറിടിക്കുകയായി രുന്നു. ഇടിയുടെ ആഘാത ത്തിൽ സ്കൂട്ടിയുടെ പിന്നിലി രുന്ന മേരി റോഡിലേക്ക് തെറിച്ച് വീഴുകയും ആൻ്റോ കാറിനടിയിൽ കുടുങ്ങിപ്പോവു കയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആലക്കോട് സഹകരണാശുപ ത്രിയിലെത്തിച്ചുവെങ്കിലും മേരി യുടെ ജീവൻ രക്ഷിക്കാനായി ല്ല. തേർത്തല്ലി സ്വദേശിനി റാണിയാണ് കാറോടിച്ചിരുന്നത്. സംഭവമറിഞ്ഞ് എസ്.ഐ: കെ. ജെ. മാത്യുവിന്റെ നേതൃത്വ ത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി. കൂരാച്ചുണ്ട് പള്ളിവാതുക്കൽ കുടുംബാംഗ മാണ് മേരി. മക്കൾ: റിജിൻ (തി രുവനന്തപുരം), സിസ്റ്റർ റിൻസി, എം.എസ്.എം.ഐ (തെലങ്കാന). മരുമക്കൾ: ഷൈനി (തിരുവനന്ത പുരം), പരേതരായ മാത്യു വിൻ്റെയും ത്രോസ്യാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ജോയ്‌സ് എം.എസ്.എം.ഐ (കോ ഴിക്കോട്), ജോസഫ് (പുനലൂർ), പി. എം.മാത്യു (ചേലക്കര), ദേവസ്യ (ഓമശേരി), ജോർജ് (പഴയന്നൂർ),


Comments
Post a Comment