പേരാമ്പ്രയിൽ വോട്ട് ബഹിഷ്കരിച്ച് റോഡ് നന്നാക്കാൻ നാട്ടുകാർ.
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ തോട്ടത്തമണ്ണിൽ താഴെമു തൽ കുറുവമ്പത്ത് താഴെവ രെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്ര തിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് റോഡ് നന്നാ ക്കൽ പ്രവൃത്തിയിലേർപ്പെ ടാൻ ഒരു വിഭാഗം നാട്ടുകാരു ടെ തീരുമാനം. 21-ാം വാർഡി ലുള്ളവരും ഇതിൽ പങ്കുചേരും.
കഴിഞ്ഞ മഴക്കാലത്ത് ഓഗസ്റ്റിൽ റോഡ് ചെളിക്കുളമായ സമയത്ത് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് റോഡിൽ ഒത്തുചേർ ന്ന് പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. 60 വർഷത്തോളമായി നാട്ടുകാർ ഉപയോഗി
ക്കുന്ന പാതയാണിത്. 400 മീറ്ററോളം ദൂരമാണ് മഴക്കാലത്ത് പാടേ തകർന്ന് ചെളിക്കുളമായി കിടന്നത്. ഇരുചക്രവാഹനങ്ങൾക്കുവരെ ആ സമയത്ത് ഇതുവഴി യാത്രചെയ്യാൻ കഴിഞ്ഞി രുന്നില്ല. 25-ഓളം കുടുംബങ്ങൾ റോഡിനെ ആശ്രയിക്കുന്നുണ്ട്.

Comments
Post a Comment