ചക്കിട്ടപാറയിൽ അപരശല്യത്തിലും വിമത ശല്യത്തിലും പതറാതെ യുഡിഎഫ്





ചക്കിട്ടപാറ :  പഞ്ചായത്ത് തിരഞെഞ്ഞെടുപ്പിൽ അപരൻമാരെ ഉപ എൽഡിഎഫ് തന്ത്രവും പാളി. 4 വാർഡുകളിലാണ് എൽഡിഎഫ് അപരൻമാരെ ഉപയോഗിച്ച് വോട്ട് നേടി യുഡിഎ - ഫിൻ്റെ വിജയം കെടുത്താനുള്ള അപരൻമാരെ പരീക്ഷിച്ചത്. ഒരു വാർഡിൽ വിമത സ്ഥാനാർഥിയും ഉണ്ടായിരുന്നു

 ഇടതു പക്ഷത്തിനു 200ലേറെ ഭൂരിപക്ഷ മുള്ള 6 ാം വാർഡിൽ മത്സരിച്ച ജിതേഷ് മുതുകാടിനെതിരെ ചക്കിട്ട പാറ താമസിക്കുന്ന മറ്റൊരാൾ ജിതേഷ് മുതുകാട് എന്ന നാമ ത്തിൽ ബാലറ്റ് പേപ്പറിൽ ഉണ്ടാ യിരുന്നു. ഈ അപരൻ ജിതേഷ് മുതുകാട് 53 വോട്ടുകൾ നേടിയിട്ടും വിജയിച്ച ജിതേഷ് മുതുകാട് 9 വോട്ടിനാണ് തിരഞ്ഞെടുക്ക പ്പെട്ടത്.


11 ാം  വാർഡിൽ മത്സരിച്ച ഗിരിഷ് കോമച്ചംകണ്ടിക്ക് എതിരെ പൂഴിത്തോട്ടിലെ ഗിരീഷ് വെങ്കിട്ട വിളയിൽ മത്സരിച്ചപ്പോൾ 59 വോ ട്ടാണ് നേടിയത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ ഗിരീഷ് വി ജയിച്ചത് കേവലം 2 വോട്ടിനാണ് 

പൂഴിത്തോട്ടിലെ 4 ാം വാർ ഡിൽ 2 മോളിമാർ രംഗത്തുണ്ടാ യിരുന്നെങ്കിലും 6 വോട്ടുകൾ മാ ത്രം ലഭിച്ചതിനാൽ വിജയത്തെ സ്വാധീനിക്കാനായില്ല. യുഡിഎ ഫ് സ്‌ഥാനാർഥി മോളി ആയിത്തി മറ്റം 141 വോട്ടിന് വിജയിച്ചു.

ചക്കിട്ടപാറ 12-ാം വാർഡിൽ യു ഡിഎഫ് സ്‌ഥാനാർഥി ബിന്ദു ബാലകൃഷ്‌ണനെതിരെ പെരുവ ണ്ണാമൂഴി ബിന്ദു വള്ളിപറ്റമീത്ത ലും മത്സരിച്ച് 10 വോട്ട് നേടിയെ ങ്കിലും യുഡിഎഫ് സ്‌ഥാനാർഥി 190 വോട്ടിന് ജയിച്ചു

ചെമ്പനോടയിൽ യുഡിഎഫിൻ്റെ ജിൻസി മനോജ് 339 നേടിയപ്പോൾ. വിമത സെമിലി 282 നേടി. 57 വോട്ടിന് ജിൻസി വിജയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി