വിജയിച്ച സ്ഥാനാർത്ഥികളെ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് വാർഡ് പത്തിലും പതിനൊന്നിലും മത്സരിച്ച വിജയിച്ചവരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പത്തിൽ നിന്നും ബിജ്യൂ കടലാശ്ശേരിയും പതിനൊന്നിൽ നിന്നും റസീന യൂസുഫുമാണ് ഉജ്ജ്വല വിജയം നേടിയത്. നാല് സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗിന് രണ്ടിലെ വിജയിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. മുഹമ്മദ് കൊടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഓ കെ അമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. അഷറഫ് ഓ കെ സ്വാഗതം പറഞ്ഞു. വി എസ ഹമീദ്, അസീസ് വട്ടുകുനി, സലാo തെരുവത്ത്, റസീന യൂസുഫ്, ബിജു കടലാശ്ശേരി, വനിതാ ലീഗ് നേതാക്കളായ ഫാത്തിമ സിദ്ധീഖ്,സമീറ കരിങ്കപ്പാറ, തുടങ്ങിയവർ പ്രസംഗിച്ചു.

Comments
Post a Comment