ഭൂരിപക്ഷം കൂട്ടാൻ റീമാ മറിയം കൂരാച്ചുണ്ടിൽ
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ സ്ഥാനാർഥി കൂരാച്ചുണ്ടിൽ സ്ഥാപനങ്ങൾ കയറി വോട്ടഭ്യർത്ഥിച്ചു. സെന്റ് തോമസ് ഹയർ സെക്കണ്ടറി, ഹൈസ്‌കൂൾ, യു പി, എൽപി സ്‌കൂളുകൾ, കോൺവെന്റ്, സെന്റ് മേരീസ് അഗതി മന്ദിരം തുടങ്ങിയവ സന്ദർശിച്ചു. ഉള്ളിയേരി ഡിവിഷനിൽ കൂരാച്ചുണ്ടിൽ നിന്നും പതിനൊന്ന് വാർഡുകളുണ്ട് റീമാ മറിയത്തിന്. കഴിഞ്ഞ തവണ റംസീന നരിക്കുനിക്ക് മൂവായിരം വോട്ടിൻറെ ഭൂരിപക്ഷം കൂരാച്ചുണ്ടിന്റെ സംഭാവനയായിരുന്നു. പക്ഷെ ഇക്കുറി വാർഡ് വിഭജനത്തിൽ രണ്ടു വാർഡുകൾ മാറിമറിഞ്ഞിട്ടുണ്ട്. എങ്കിലും രണ്ടായിരത്തിൽ പരം വോട്ടിന്റെ മേൽകൈ ഈ പ്രാവശ്യവും പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാർത്ഥിയുടെ വ്യക്തിത്വവും ഊർജസ്വലതയും വോട്ടർമാർക്കിടയിൽ നല്ല അഭിപ്രായങ്ങൾ ഉളവാക്കുന്നുണ്ട്. ഭൂരിപക്ഷം കൂട്ടി വിജയം ഉറപ്പിക്കുവാൻ കഴിയും എന്ന് തന്നെയാണ് യു ഡി എഫ് പാളയത്തെ ആത്മവിശ്വാസം. റീമയോടൊപ്പം യുഡിഎഫ് നേതാക്കളായ ഷാജു കാരക്കട, സിമിലി ബിജു, മുഹമ്മദ് കൊടക്കൽ, അബ്ദുൽ ഖാദർ, മുഹമ്മദ് നടുക്കുനി, വി എസ് ഹമീദ്, കുഞ്ഞബ്ദുള്ള കണ്ണംകോട്ട്, , സമീറ കരിങ്കപ്പാറ, കീർത്തി റാണി, സാദിഖ് ഓണാട്ട്, സിറാജ് പാറച്ചാലിൽ തുടങ്ങിയവരും അനുഗമിച്ചു.

Comments
Post a Comment