പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

 


വിൻസി തോമസ്  @ പഞ്ചായത്ത് 4-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി

വിൻസി തോമസ് യുഡിഎഫിൻ്റെ ഉരുക്ക് വനിത 

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡിൽ പെട്ട കാളങ്ങാലിയിൽ   മത്സരിക്കുന്ന വിൻസി തോമസ്  പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മുഖം.വിൻസി തോമസ് തികച്ചും സാധാരണക്കാരിൽ സാധാരണക്കാരിൽ നിന്നും കോൺഗ്രസ് കണ്ടെത്തിയ വീട്ടമ്മയായ സ്ഥാനാർഥി. സൗമ്യമായ പെരുമാറ്റം കൊണ്ട് വാർഡിലെ പൊതുജനങ്ങൾ ഹൃദയത്തിൽ ഏറ്റിയ നാട്യങ്ങളില്ലാത്ത നാട്ടുകാരിയായ സ്ഥാനാർഥി തനിക്ക് ചുറ്റുമുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം പ്രവർത്തിക്കുന്നു.

കർഷകരുടെയും സാധാരണക്കാരുടെയും ഇടയിലും  പൊതുസമ്മതയായ സാരഥി. മികച്ച സംഘാടക നേതൃപാടവം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിലും ആ പ്രശ്നങ്ങൾക്ക് തന്നെക്കൊണ്ട് ആകും വിധം പരിഹാരങ്ങൾ ഉണ്ടാക്കുവാനും വിൻസിക്ക്  സാധിച്ചിട്ടുണ്ട്. പഞ്ചായത്തിൽ ആര് എന്ത് ആവശ്യത്തിന് വന്നാലും അവരുടെ രാഷ്ട്രീയമോ, വാർഡോ നോക്കാതെ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിലും വിൻസി മുൻപന്തിയിൽ ഉണ്ട്. വാർഡിന്റെ പൾസറിയുന്ന സ്ഥാനാർത്ഥിക്ക് വികസന സ്വപനങ്ങളിലും കൃത്യമായ കാഴ്ചപ്പാടുണ്ട്.

മൂന്ന് തവണ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും മൂന്ന് തവണയും മികച്ച വിജയം കൈവരിച്ചു വിൻസി തോമസ്. ഓരോതവണയും ജനങ്ങൾക്ക്  കൂടുതൽ അടുത്ത് ഇടപഴുകുന്നതാണ് വിൻസിയുടെ ശൈലി . കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏറ്റവും ജനകീയ മെമ്പർമാരിൽ ഒരാളാണ് വിൻസി തോമസെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് മെംബർ, പ്രസിഡൻറ്, വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.


വിൻസി തോമസ് പറയുന്നു👇🏻👇🏻👇🏻👇🏻👇🏻👇🏻

" കൂരാച്ചുണ്ട്  പഞ്ചായത്തിൽ നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾക്ക് ഞാൻ വാക്ക് നൽകിയാൽ അതു ചെയ്തിരിക്കും. പാഴ് വാക്ക് നൽകി ആരെയും പറ്റിക്കുന്നത് എൻ്റെ സ്വഭാവം അല്ല. സാധാരണക്കാരിയായി ജീവിക്കുന്നത് കൊണ്ട്  കൂരാച്ചുണ്ടിലെ സാധാരണക്കാരുടെ പ്രശ്നങൾ എനിക്ക് മനസ്സിലക്കാൻ കഴിയും. നിങ്ങൾ നൽകുന്ന ഓരോ വോട്ടുകളും മൂല്യം ഉള്ളതാണ്, നിങ്ങളുടെ പ്രശ്നങ്ങളിൽ ഞാൻ നിങ്ങളെ തേടിയെത്തും ജന ജീവിതത്തിൽ നേരിനൊപ്പം നന്മയ്ക്കൊപ്പം നിൽക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്"



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി