ചക്കിട്ടപ്പാറയിൽ രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ചക്കിട്ടപ്പാറ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസമായ ഇന്ന് ചക്കിട്ടപ്പാറയിൽ വിവിധ പാർട്ടികളുടെ ആഹ്ലാദ പ്രകടനം നിയന്ത്രണ വിധേയമായി നടത്താൻ പെരുവണ്ണാമൂഴി പൊലീസ് അറിയിച്ചു.
മൈക്ക് ഉപയോഗിക്കാൻ മുൻകൂട്ടി അനുമതി വേണം. പടക്കങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്താൽ നിയമനടപടി സ്വീകരിക്കും. പ്രകടനത്തിൽ ഇരുചക്ര വാഹനങ്ങളിൽ 2 പേരും ഓപ്പൺ വാഹനങ്ങളിൽ 3 പേരിൽ കൂടുതലും ഉണ്ടാകാൻ പാടില്ല എന്നും പോലീസ് അറിയിച്ചു
കായണ്ണ പഞ്ചായത്തിലെ പാടിക്കുന്ന്, കോളനിമുക്ക് എന്നിവിടങ്ങളിൽ പൊലീസിനെ മുൻകുട്ടി അറിയിച്ച് പൊലീസ് സാന്നിധ്യത്തിൽ മാത്രം പ്രകടനം നടത്താനും തീരുമാനമുണ്ട്.
ആഹ്ലാദ പ്രകടനത്തിന്റെ നിയന്ത്രണങ്ങളെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് മുഴുവൻ രാഷ്ട്രീയ പാർട്ടികളും പാലിക്കാനും ധാരണയായി.

Comments
Post a Comment