പേരാമ്പ്രയിൽ തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
പേരാമ്പ്ര : വാല്യക്കോട് നാഗത്ത് മൊയ്തി ഹാജി ഇന്നലെ വൈകുന്നേരം നൊച്ചാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്ഥാനാത്ഥി ക്ക് വോട്ട് അഭ്യർത്ഥിച്ചുള്ള പ്രകടനത്തിനിടെ വാല്യക്കോട് വെച്ച് കുഴഞ്ഞ് വീണത്. ഉടൻ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. 'വാട്ടര്‍ അതോറിറ്റി റിട്ടയര്‍ഡ് ജീവനക്കാരനാണ്.
ഭാര്യ : കദീശ.മക്കള്‍: സുബൈദ(തിക്കോടി) സക്കീന(പെരുമാള്‍പുരം)ഫൈസല്‍(സിവില്‍ എന്‍ജിനീയര്‍)
സി.പി.ഐ.എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗമാണ്.പുരോഗമന കലാ സാഹിത്യ സംഘം,ഇ.എം.എസ്.പഠനകേന്ദ്രം എന്നിവയുമാായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു മൊയ്തീ ഹാജി.

Comments
Post a Comment