പെരുവണ്ണാമൂഴിയിൽ ടാറിൽ മുങ്ങിക്കിടന്ന നായക്കുട്ടിക്ക് പുതുജീവൻ
പെരുവണ്ണാമൂഴി: കൂവപ്പൊയിലിനു സമീപം ടാറിൽ മു ങ്ങിക്കിടന്ന നായക്കുട്ടിക്ക് പുതുജീവനേകി യുവാ ക്കൾ. അഗ്നിരക്ഷാസേനയ്ക്കു കീഴിലുള്ള സിവിൽ ഡിഫൻസ് വൊളൻറിയർമാരായ പ്രദീപ് ടി. മാമ്പ ള്ളി, ഷിജീഷ് പട്ടാണിപ്പാറ എന്നിവർ ചേർന്നാണ് നായക്കുട്ടിയെ രക്ഷിച്ചത്. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിനു സമീപം കൂവപ്പൊയിലിൽ ജല ജീവൻ പദ്ധതി കരാറുകാർ പ്രവൃത്തിക്കായി ടാർ സംഭരിച്ചുവെച്ചിരുന്നു. ടാർ വീപ്പയിൽനിന്ന് സമീ പത്തേക്ക് പരന്നൊഴുകിയ ടാറിലാണ് നായക്കുട്ടി അകപ്പെട്ടത്. ഏതാനും ദിവസമായി അനങ്ങാനാ കാതെ കിടപ്പായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ സാമൂഹികമാധ്യമത്തിൽ വിവരം അറിയിച്ചു.
ദുരന്തനിവാരണസേനയുടെ വാട്‌സാപ്പ് ഗ്രൂ പ്പിൽ ഇത് കണ്ടതോടെയാണ് പ്രദീപും ഷിജീഷും സ്ഥലത്തുപോയി രക്ഷാപ്രവർത്തനം നടത്തിയത്. വെളിച്ചെണ്ണ ഉപയോഗിച്ച് കഴുകി ടാർ നീക്കംചെ യെടുക്കുകയായിരുന്നു. രണ്ടരമണിക്കൂറോളം പ്ര യത്നിച്ചാണ് ടാർ നീക്കി നായക്കുട്ടിക്ക് നടക്കാൻ പാകത്തിലായതെന്ന് പ്രദീപ് പറഞ്ഞു. പ്രദേശത്തു തന്നെ ഇതിനെ വിട്ടയച്ചു.

Comments
Post a Comment