ജനമസുകളിലേക്ക് ഓടി കയറി ഗിരീഷ് കോമച്ചങ്കണ്ടി



ജയ പരാജങ്ങൾ മാറി മറിഞ്ഞ പെരുവണ്ണാമൂഴി വാർഡ്; പൊരുതിയത് ഇടത് മുന്നണിയോടും അപരനോടും; ഒടുവിൽ ത്രില്ലർ ജയവുമായി ഗിരീഷ് കോമച്ചങ്കണ്ടി.

ചക്കിട്ടപാറ:  മധുരമേറിയ വിജയവുമായി പതിനൊന്നാം വാർഡിലെ ആളുകളുടെ മനസ്സിൽ കയറിക്കൂടിയ ഗിരീഷ് കോമച്ചങ്കണ്ടി കാലാകാലങ്ങളായി ഇടതുപക്ഷത്തിന്റെ കുത്തക വാർഡ് ആയ ചക്കിട്ടപാറ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പിടിച്ചടക്കിയാണ് ഗിരീഷ് മെമ്പറായത്. തീർത്തും സാധാരണക്കാരിൽ സാധാരണക്കാരനായ ഈ ഡ്രൈവറെ ജനം തെരഞ്ഞെടുപ്പ് കാലത്തിൻ തന്നെ മനസ്സിൽ കുടിയേറ്റി. അപരനെ നിർത്തി ഗിരീഷ് ന്റെ വിജയസാധ്യത അട്ടിമറിക്കാൻ ഇടതുപക്ഷം ശ്രമിച്ചു. ഈ ശ്രമത്തെ പോലും തിരുത്തി കൊണ്ടാണ് ഗിരീഷ് വിജയക്കൊടി പാറിച്ചത്. ജനാധിപത്യത്തെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കാമോ, അത്തരത്തിലുള്ള പല ശ്രമങ്ങളും, ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി. പക്ഷേ പതിനൊന്നാം വാർഡിലെ ജനാധിപത്യ വിശ്വാസികൾ അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും മാറ്റിമറിച്ചു കൊണ്ടാണ് ഗിരീഷിനെ വോട്ടുകൾ നൽകി വിജയിപ്പിച്ചു.

തുടക്കത്തിൽ ഗിരീഷ് മുന്നിൽ ആയിരുന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കും മുന്നിലും പിന്നിലുമായി   മുന്നേറി കൊണ്ടിരുന്നു. അന്തിമ ഫലം വന്നപ്പോൾ ഗിരീഷ് 450 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി ബോബി 448 വോട്ടും അപരൻ ഗിരീഷ് 59 വോട്ടും ബിജെപി സ്ഥാനാർത്ഥി സിബി 19 വോട്ടും നേടി . ഗിരീഷ്കോമച്ചങ്കണ്ടിക്ക് 2 വോട്ടിൻ്റെ ത്രില്ലർ ജയം.

കല്യാണ വീട്ടിലാകട്ടെ, മരണ വീട്ടിലാകട്ടെ , ഉത്സവ പറമ്പിലാകട്ടെ, പെരുന്നാൾ ആകട്ടെ, മറ്റു പൊതു പരിപാടികൾ എന്തുമാകട്ടെ ... എന്തിനേറെ പറയുന്നു ചക്കിട്ടപാറ അങ്ങാടിയിൽ ഒന്ന് വെറുതെ നടന്നാൽ മതി അദ്ദേഹത്തിൻ്റെ ഒരു വിളി ഉറപ്പാണ്...... എവിടെയാണെങ്കിലും ആത്മാർത്ഥമായി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ഗിരീഷ് കോമച്ചങ്കണ്ടി.

  

        ഏതാണ്ട് പത്ത് ഇരുപത്തിയഞ്ച് വർഷത്തിലധികമായി പൊതു പ്രവർത്തന രംഗത്തുള്ള ഗിരീഷ് തൻ്റെ ആത്മാർത്ഥതയും , നീതി ബോധവും മുറുകെ പിടുക്കുന്ന  .  ഒരു സാധാരണക്കാരനായ ഗിരീഷിന് വാർഡിലെ ഒരോ മുക്കും മൂലയും കാണാ പാഠമാണ്. സമൂഹത്തിലെ ജാതി,മത , പ്രായഭേദമന്യേ എല്ലാവരെയും സുപരിചതനാണ് ഗിരീഷ് കോമച്ചങ്കണ്ടി.

      നിറപുഞ്ചിരിയോടെ എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ച  ഗിരീഷ്  വികസന സാധ്യതകൾ മനസ്സിലാക്കി അവ നേടിയെടുക്കാനും , ഒരഴിമതി രഹിത വികസനം കാഴ്ചവെക്കാനും കഴിയും  എന്തിനും ഏതിനും വിളിപ്പുറത്ത് ഗിരീഷ് കോമച്ചങ്കണ്ടി ഉണ്ടാകും.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി