കൂരാച്ചുണ്ടിൽ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് 2025 - 30 കാലയളവിലേക്ക് മെംബർമാരായി തിരഞ്ഞെടുക്കപ്പെട്ട 14 പേർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വരണാധികാരിയായി ചു മതലയുള്ള താമരശേരി താലൂ ക്ക് സപ്ലൈ ഓഫീസർ സി. സ ന്തോഷ് മുമ്പാകെ മുതിർന്ന മെമ്പർ എൻ കെ കുഞ്ഞമ്മദ് സത്യപ്രതിജ്ഞ വാചകം ചൊല്ലി അധികാരമേറ്റതിനു ശേഷം മറ്റ് സഹ മെമ്പർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആദ്യ യോഗം മുതിർന്ന അംഗം എൻ.കെ.കുഞ്ഞമ്മദിൻ്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പരിപാടിയിൽ പങ്കെടുത്ത മുഴുവനാളുകൾക്കും പഞ്ചായത്ത് ഭരണസമിതി പായസം വിതരണം ചെയ്തു.
ഇന്ന് അധികാരമേറ്റ അംഗങ്ങളുടെ വിഷാദശാംശങ്ങൾ. ഒന്നാം വാർഡ് സിനി സിജോ (കോൺ), രണ്ടാം വാർഡ് ആൻസമ്മ (സിപിഐഎം), മൂന്നാം വാർഡ് ചെറിയാൻ ജോസഫ് (കോൺ), നാലാം വാർഡ് വി കെ ഹസീന (സി പി എം), അഞ്ചാം വാർഡ് പ്രഭീഷ് (സി പി എം), ആറാം വാർഡ് ഡാർളി അബ്രഹാം (കോൺ), ഏഴാം വാർഡ് ജോസ് വെളിയത്ത് (കോൺ), എട്ടാം വാർഡ് ബിന്ദു മോൾ തോമസ് (കോൺ), ഒമ്പതാം വാർഡ് സണ്ണി ജോസഫ് കാനാട്ട് (കോൺ), പത്താം വാർഡ് ബിജു കടലാശ്ശേരി (മുസ്ലിം ലീഗ്), പതിനൊന്നാം വാർഡ് റസീന യൂസുഫ് (മുസ്ലിം ലീഗ്), പത്രണ്ടാം വാർഡ് ജലീൽ കുന്നുംപുറത്ത് (എൽ ഡി എഫ് സ്വ:) പതിമൂന്നാം വാർഡ് എൻ കെ കുഞ്ഞമ്മദ് (സി പി എം ), പതിനാലാം വാർഡ് ബിന്ദു കുര്യൻ (കോൺ).

Comments
Post a Comment