വർഷങ്ങൾ കൂടുമ്പോൾമാത്രം തനിക്കുകിട്ടുന്ന വിഐപി പരിഗണന നന്നായി അസ്വദിച്ചിരുന്ന ദാസൻ




 'ഒന്ന് വന്ന് വോട്ടു ചെയ്യാമോ'

കൂരാച്ചുണ്ട്:  എല്ലാ തിരഞ്ഞെടുപ്പുദിവസവും രാവിലെ ഏഴുമണിയോടെത്തന്നെ ഒരു പോലിസുകാരനും ഡ്രൈവറും പ്രി സൈഡിങ് ഓഫീസറും ഉൾ പ്പെടെ ആറുപേരുള്ള ഉദ്യോഗസ്ഥൻ ബൂത്തിലെത്തി ഒരു ക്കങ്ങൾ നടത്തി ബൂത്തിലെ ഏക വോട്ടറായ ദാസനുവേ ണ്ടിയുള്ള കാത്തിരിപ്പാണ്.

വർഷങ്ങൾ കൂടുമ്പോൾമാത്രം തനിക്കുകിട്ടുന്ന വിഐപി പരിഗണന നന്നായി ആസ്വദിക്കുന്ന ദാസൻ പണിയൊക്കെകഴിഞ്ഞ് വൈകുന്നേര മേ വന്ന് വോട്ടുചെയ്യാറുള്ളാ യിരുന്നു. ചില സമയങ്ങളിൽ ദാസനെത്തേടി ഉദ്യോഗസ്ഥർ എസ്റ്റേറ്റിലേക്കും പോകുമായി രുന്നു. 2006 ഏപ്രിലിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ദാസൻ ഉച്ചയ്ക്ക്‌ ഏകദേശം 12 മണിയോടെയെത്തി വോട്ടു ചെയ്തതുകൊണ്ട് ഉച്ചയ്ക്ക് മുൻപ് 100 ശതമാനം പോളിങ് നടന്ന കേരളത്തിലെ ബൂത്ത് എന്ന ഖ്യാതി കക്കയത്തെ ഏകാംഗ ബൂത്തിന് ലഭിച്ചിരുന്നു. പതി നായിരത്തിലധികം രൂപയായി രുന്നു ഈ ഏകാംഗബുത്തി നായി സർക്കാർ ചെലവാക്കി യിരുന്നത്.

പതിനഞ്ചുകിലോമീറ്റർ അകലെയുള്ള കക്കയം അങ്ങാടിയിലെ ബുത്തിൽ തന്റെ വോട്ടവകാശം വിനി യോഗിക്കാൻ അധികൃതർ ദാ സനോട് അഭ്യർഥിച്ചിരുന്നു വെങ്കിലും അദ്ദേഹം മുഖ വിലയെടുത്തിരുന്നില്ല. ഈ ബൂത്ത് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ പോലീസ് എയ്‌ഡ്‌പോസ്റ്റും, ഡാം സേഫ്റ്റി ജീവനക്കാരുടെ ഓഫിസുമാക്കി മാറ്റിയിരിക്കുക യാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി