വോട്ടിംഗ് കഴിഞ്ഞു; കൂരാച്ചുണ്ടിൽ മുന്നണികൾ പ്രതീക്ഷയിൽ

 


കൂരാച്ചുണ്ട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മലയോര മേഖലയായ കൂരാച്ചുണ്ടിൽ ഇരുമുന്നണികളും ഏറെ പ്രതീക്ഷയിലാണ്. പഞ്ചായത്തിലെ 14 വാർഡുകളിൽ ഭൂരിപക്ഷം വാർഡുകളും പിടിച്ചെടുത്ത് ഭരണം നിലനി ർത്താമെന്നുള്ള തികഞ്ഞ പ്രതീക്ഷയിലാണ് യുഡിഎഫുള്ളത്. പഞ്ചായത്തിന്റെ വികസനങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎ ഫ് മത്സരംഗത്ത് പ്രചാരണം നടത്തിയത് .

 എന്നാൽ  പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുണ്ടായിട്ടുള്ള തർക്കങ്ങളും പഞ്ചായത്ത് ഭരണത്തിനെതിരെ കുറ്റപത്രം ഇറക്കിയും സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങൾ അച്ചടിച്ച്‌ വിതരണം ചെയ്തും,  പ്രകടനപത്രിക ഇറക്കിയും, പ്രചാരണ രംഗത്ത് എൽ ഡി ഫ് പ്രചാരണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ ഗുണഗണങ്ങളല്ലാതെ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഒന്നും തന്നെ എൽ ഡി എഫ് ചർച്ചയേ വിഷയമാക്കിരുന്നില്ല എന്നതും ശ്രദ്ധേയമായി.

 വിമത കോൺഗ്രസ് പ്രവർത്തകർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരരംഗത്തു വന്നതും യുഡിഎഫിന്റെ വോട്ടുകളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട് .യുഡിഎഫിൽ കഴിഞ്ഞ നാളുകളിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ ഗുണകരമായിത്തീരുമെന്ന ശുഭപ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

 എന്നാൽ യുഡിഎഫ് ആധിപത്യമുള്ള കൂരാച്ചുണ്ട് പഞ്ചാ യത്തിൽ ഭരണം പിടിച്ചെടുക്കാൻ അത്ര എളുപ്പകരമല്ലെന്ന ചിന്തയും എൽഡിഎഫിനുണ്ട്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി