ഉള്ളിയേരിയിൽ വച്ച് ബസിൽ യുവതിയുടെ മാല കവരാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

 


ഉള്ളേരി: ബസിൽ വെച്ച് യുവതിയുടെ മാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ പിടിയിൽ. ഉച്ചയ്ക്ക് 12 മണിയോടെ ഉള്ളേരി ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ലക്ഷ്മി, ശീതൾ എന്നിവരാണ് പിടിയിലായത്.അത്തോളി പോലീസാണ് ഇതുവരെയും അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഉള്ളിയേരിയിൽ നിന്നും നടുവണ്ണൂരിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു കരിമ്പാപ്പൊയിൽ സ്വദേശിനി.

ബസിലുണ്ടായിരുന്ന പ്രതികൾ യുവതിയുടെ നാലേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവരെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വർണ്ണാഭരണം കവരുന്നത് നിത്യ സംഭവമായി മാറിയിരിക്കയാണ്. മോഷ്ടാക്കളുടെ വൻസംഘം വീണ്ടും മോഷണവുമായി രംഗത്തെത്തിയിരിക്കയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി സ്ത്രീകളുടെ സ്വർണ്ണാഭരങ്ങളാണ് നഷ്ടപ്പെട്ടത്.

     

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി