തിരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ചു; സത്യപ്രതിജ്ഞയ്ക്കുമുൻപേ രോഗികളുടെ കുടുംബത്തിന് കൈത്താങ്ങായി ആരിഫ്
കാരശ്ശേരി : തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരുവീട്ടു കാരുടെ ദുരിതംകണ്ട് സഹാ യിക്കാമെന്നുനൽകിയ വാ ഗ്ദാനം ഗ്രാമപ്പഞ്ചായത്ത് മെ മ്പറായി സത്യപ്രതിജ്ഞചെ യ്യുന്നതിന് മുൻപുതന്നെ നട പ്പാക്കി നന്മയുടെ മാതൃകയാ വുകയാണ് അബ്ദുൾ ആരിഫ് എന്ന കുഞ്ഞാപ്പു.
കാരശ്ശേ രി ഗ്രാമപ്പഞ്ചായത്തിലെ മു രിങ്ങംപുറായി വാർഡിൽ സിപിഎം സ്ഥാനാർഥിയാ യി മത്സരിച്ചാണ് ആരിഫ് വി ജയിച്ചത്. പ്രചാരണത്തിനി ടെ പട്ടർചോലയിലെ ഒരുകു ടുംബം പണിതീരാത്തവീട്ടിൽ ദുരിതജീവിതം നയിക്കുന്നത് കണ്ടു. വീടിന്റെ നിലം സിമ ന്റിടാതെ മണ്ണും പൊടിയും നിറഞ്ഞുകിടക്കുന്ന അവ സ്ഥയായിരുന്നു. രോഗി യായ മധ്യവയസ്സനും സ്ട്രോ ക്ക് ബാധിച്ച് കിടപ്പിലായ ഭാ ര്യയും പൊടിശല്യം കാരണം വലിയ ബുദ്ധിമുട്ടുനേരിടുന്നതുകണ്ട ഉടനെ താൻ ജയി ച്ചാലും തോറ്റാലും ഇതിനൊരു പരിഹാരമുണ്ടാക്കിത്തരു മെന്ന് വാക്കുനൽകി.
വോട്ടെ ടുപ്പുകഴിഞ്ഞ ഉടനെ കെ.എ. അബു, അഷ്റഫ് പട്ടർ ചോല, സി.കെ. രവി, സിദ്ദി ഖ്, എം.കെ. രവി തുടങ്ങിയ സുഹൃത്തുക്കളെയും കൂട്ടിയെ ത്തി. വാഹനമെത്തുന്ന വഴി യില്ലാത്ത വീട്ടിലേക്ക് സിമ ന്റും മറ്റും തലച്ചുമടായെത്തിച്ച് നിലം കോൺക്രീറ്റുചെയ്തു. മാത്രമല്ല, സ്ട്രോക്ക് ബാധിച്ച് കിടപ്പായ വീട്ടമ്മയെ ഫിസി യോതെറാപ്പി ഉൾപ്പെടെയു ള്ള ചികിത്സയ്ക്കായി അവരു ടെ പുതുപ്പാടിയിലുള്ള മകളു ടെവീട്ടിൽ കൊണ്ടാക്കുകയും ചികിത്സയ്ക്കുവേണ്ട സഹായ ങ്ങൾ ഏർപ്പാടാക്കുകയും ചെ യ്തു. തുടർന്നും കഴിയുന്നസഹായങ്ങൾ ഈ കുടുംബത്തി ന് നൽകുമെന്നും ആരിഫ് പറഞ്ഞു.
മുരിങ്ങമ്പുറായി ആസ്ഥാ നമായി ആരിഫിന്റെ നേതൃത്വ ത്തിൽ 'കൈത്താങ്ങ്' എന്ന ജീവകാരുണ്യക്കൂട്ടായ്മ വർഷ ങ്ങളായി ഇത്തരം സേവനപ്ര വർത്തനങ്ങൾ നിർവഹിച്ചു വരുന്നുണ്ട്.

Comments
Post a Comment