മലയോര മേഖലയിൽ പര്യടനം നടത്തി നസീറാ ഹബീബ് ; കരിയാത്തും പാറയിലും കല്ലാനോടും സ്വീകരണമൊരുക്കി
കൂരാച്ചുണ്ട്: ജില്ലാ പഞ്ചായത്ത് പനങ്ങാട് ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി നസീറാ ഹബീബ് അതി രാവിലെ കരിയാത്തുംപാറ വീടുകൾ കയറി വോട്ടഭ്യർത്ഥിച്ചു. കരിയാത്തുംപാറ സെന്റ് ജോസഫ്‌സ് ക്രിസ്ത്യൻ ദേവാലയത്തിലും ഉരക്കുഴി കോളനിയിലും ആളുകളെ കണ്ടു. ബാലുശ്ശേരി ബ്ലോക്ക് തലയാട് ഡിവിഷൻ സ്ഥാനാർഥി ഷാബു നരിപ്പാറ, ജോസ് വെളിയത്ത്,ബിന്ദുമോൾ തോമസ്, സണ്ണി ജോസഫ് കാനാട്ട്, അരുൺ ജോസ്, തുടങ്ങിയ പഞ്ചായത്ത് സ്ഥാനാർത്ഥികളും, വി കെ സി മൗലവി, അലി മാസ്റ്റർ കിനാലൂർ, ഓ കെ അബു, ഫൈസൽ തലയാട്, നൗഫൽ തലയാട് , കുര്യൻ ചെമ്പനാനി,സിമിലി ബിജു, മുഹമ്മദ് കൊടക്കൽ , ഫാത്തിമ സിദ്ദീഖ്, സമീറ കരിങ്കപ്പാറ, സാദിഖ് ഓണാട്ട്, തുടങ്ങിയ പാർട്ടി നേതാക്കളും പങ്കെടുത്തു.

Comments
Post a Comment