വിമതയോടും ഇടതുമുന്നണിയോടും പൊരുതി നേടിയ ജിൻസി മനോജിൻ്റെ വിജയത്തിനുണ്ട് തിളക്കമേറെ

  



ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട വാർഡിൽ  നിന്ന് വിജയിച്ച ജിൻസി മനോജിൻ്റെ വിജയത്തിന് തിളക്കമേറെ.  വിമതയോടും  ഇടത് മുന്നണിയോടും പൊരുതിയാണ് ജിൻസി  57 വോട്ടുകളുടെ നിർണായക ജയം കരസ്ഥമാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയായി ജിൻസി മനോജിനെ  പ്രഖ്യാപിച്ചപ്പോൾ മുൻപ്    കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച സെമിലി സുനിൽ വിമത സ്ഥാനാർത്ഥി ആയി മത്സരിക്കുവായിരുന്നു.

 മത്സരരംഗത്ത് വിമതയെ അനുനയിക്കാൻ  യുഡിഎഫ് ശ്രമം നടത്തിയെങ്കിലും പിൻമാറാതേ  ഉറച്ചുനിൽക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തിൽ ഇടത് മുന്നണി സാഹചര്യം അനുകൂലം ആകുമെന്നു പ്രതീക്ഷിച്ചിരുന്നു. പിന്നീട് സെമിലി സുനിലിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് അറിയിച്ചു.


 ജിൻസി മനോജ് 339  വോട്ട് നേടിയപ്പോൾ വിമത സെമിലി  282 വോട്ടുകളും   ഇടത് മുന്നണി സ്ഥാനാർത്ഥി മിനി സിബിച്ചൻ 92 വോട്ടുകളുംനേടി.  57 വോട്ടിന് ജിൻസി വിജയിച്ചു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി