ചക്കിട്ടപാറ ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫിനെ വീഴ്ത്തിയത് സ്വതന്ത്രൻ
ചക്കിട്ടപാറ: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ചക്കിട്ടപാറ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പരാജയം ഉറപ്പിച്ചത് സ്വതന്ത്രന് കിട്ടിയ വോട്ടുകൾ. ആർജെഡിയിലെ സി. ബിജു 189 വോട്ടിനാണ് ഡിവിഷനിൽ വിജയിച്ചത്. ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അശോ കൻ അരക്കുന്നുമ്മൽ 850 വോട്ടാണ് നേടിയത്. സി. ബിജു 3711 വോട്ട് നേടിയപ്പോൾ പരാജയ പ്പെട്ട യുഡിഎഫ് സ്വതന്ത്രൻ ബിജു കല്ലായിക്കു ന്നുമ്മലിന് 3522 വോട്ട് ലഭിച്ചു. സീറ്റ് ലഭിക്കാത്ത തിനാൽ കോൺഗ്രസ് നേതാവായ അശോകൻ മുതുകാട് നേരത്തേ ഡിവിഷനിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നു.
നേതൃത്വം ഇടപെട്ട് അശോകനെ പിന്നീട് പിൻ വലിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യം മു തലെടുക്കാൻ എൽഡിഎഫ് മറ്റൊരു അശോ കനെ രംഗത്തിറക്കുകയായിരുന്നുവെന്നാണ് സൂചന. 850 വോട്ടുകൾ നേടിയതോടെ ഈ തന്ത്രം ഫലിക്കുകയും ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണ എൽഡിഎഫും യു ഡിഎഫും ഏഴുവിതം സീറ്റുകൾ നേടി തുല്യനില യിലാണ്. അവസാനനിമിഷം ചക്കിട്ടപാറ ഡിവി ഷൻ എൽഡിഎഫിന് ലഭിച്ചതോടെയാണ് സമ നിലയിലെത്തിയത്

Comments
Post a Comment