തൻ്റെ ജീവൻ രക്ഷിച്ചവൻ സ്ഥാനാർഥി; വൃക്ക പകുത്തു നൽകിയ സ്ഥാനാർഥി ഷാജഹാന് വോട്ടഭ്യർഥിച്ച് ഐശ്വര്യ
നിലമ്പൂർ: ഈരാറ്റുപേട്ടയിൽനിന്ന് ഐശ്വര്യയും കുടുംബവും ഷാജഹാൻ പാത്തിപ്പാറയ്ക്കു വേണ്ടി വോട്ടുചോദി ക്കാൻ നിലമ്പൂരി ലേക്ക് വണ്ടികയ റുന്നതിന് ഒരു കാരണമുണ്ട്.
ജീവൻരക്ഷിച്ച അവിശ്വസനീ യമായ കാരു ണ്യത്തിന്റെ കട പ്പാട്. നിലമ്പൂരി ലെ മുമ്മുള്ളി ഡി വിഷനിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ ഷാജ ഹാൻ പകുത്തുനൽകിയ വൃക്കയാണ് ഐശ്വര്യക്ക് ജീവിതം തിരികെനൽകിയത്.
ആറുകൊല്ലം മുൻപാണ് സംഭവം. രണ്ടുവൃക്കയും തകരാറിലായി ചികിത്സയിലുള്ള ഐശ്വര്യക്കുവേ ണ്ടി അനിയന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് നിലമ്പൂരി ലെ ആംബുലൻസ് ഡ്രൈവറും സാമൂഹികപ്രവർത്ത കനുമായ ഷാജഹാൻ്റെ കണ്ണിൽപ്പെട്ടു. ചികിത്സച്ചെലവ് കണ്ടെത്താൻ കൂട്ടുകാരും നാട്ടുകാരും സഹായി ക്കുമെങ്കിലും ചേരുന്ന വൃക്ക കണ്ടെത്താനായില്ല.
ഒരു കാരുണ്യപ്രവൃത്തി ചെയ്യാനുള്ള അവസര മായാണ് ഷാജഹാനും ഭാര്യയും ആ അപേക്ഷയെ കണ്ടത്. അവർ ഈരാറ്റുപേട്ടയിലേക്ക് വിളിച്ചു. വൃക്ക നൽകാമെന്നു പറഞ്ഞു. വൃക്കദാനവുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവു മായ കാര്യങ്ങൾ ഷാജഹാൻത ന്നെ ശരിയാക്കി. നേരേ ആശു പത്രിയിലെത്തി. പരിശോധന കളിലെല്ലാം ഓക്കെ.
2020-ൽ എറണാകുളം മെ ഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷൻ പൂർത്തിയായി. ഷാജഹാന്റെ വൃക്കകളിൽ ഒന്ന് ഐശ്വര്യക്ക് ഉയിരുപകർ ന്നു. മൂന്നുമാസത്തെ വിശ്രമവും പൂർത്തി യാക്കി ഷാജഹാൻ നി ലമ്പൂരിലേ ക്ക് മടങ്ങി.
അന്നുമുതൽ രണ്ടു കുടുംബങ്ങളും ഉറ്റബന്ധു ക്കളുമായി. ഐശ്വര്യ പിന്നീട് വിവാഹിതയായി.തിരഞ്ഞെടുപ്പിൽ ഷാ ജഹാൻ മത്സരിക്കുന്നതറിഞ്ഞ് ഐശ്വര്യ ഉള്ളിൽ ത്തൊടുന്ന ഒരു വീഡിയോ ഗ്രൂപ്പുകളിൽ പോസ്റ്റുചെ യ്തു. ഷാജഹാനുവേണ്ടി വോട്ടുചോദിക്കാനായി നില മ്പൂരിലേക്കു തിരിക്കാനൊരുങ്ങുകയാണ് ഐശ്വര്യ യും കുടുംബവും.
എൽഡിഎഫിനുവേണ്ടി റിഷാദ് കാഞ്ഞിരപ്പാറ യും യുഡിഎഫിനുവേണ്ടി ഷൗക്കത്തലി കൂമഞ്ചേരി യും ഇവിടെ ജനവിധിതേടുന്നുണ്ട്. ബിജെപിക്കായി അനൂപ് കൈപ്പഞ്ചേരിയും.

Comments
Post a Comment