ചക്കിട്ടപാറ ചെമ്പനോടയിൽ ബൂത്തിലൊരുമിച്ച് സ്‌ഥാനാർഥികൾ
ചക്കിട്ടപാറ: പഞ്ചായത്തിൽ 3-ാം വാർഡിലെ ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂൾ ബൂത്തിൽ കക്ഷിരാഷ്ട്രീയ മറന്നു സ്‌ഥാനാർഥികൾ ഒരുമിച്ചെത്തിയതു വോട്ടർമാർക്കു കൗതുകമായി.
മൂന്നാം വാർഡിൽ മത്സരിക്കു ന്ന യുഡിഎഫ് സ്ഥാനാർഥി ജിനീഷ് കല്ലുംപുറത്ത്, എൽഡിഎഫ് സ്ഥാനാർഥി ലിബു തോമസ്, ബിജെപി സ്ഥാനാർഥി സബിൽ ആണ്ടൂർ, സ്വതന്ത്ര സ്‌ഥാനാർഥി തോമസ് കാക്കത്തുരുത്തേൽ, 2-ാം വാർഡ് എൽ ഡിഎഫ് സ്ഥാനാർഥി മിനി സിബിച്ചൻ എന്നിവർ നിരയിൽ ഒരു മിച്ചു നിന്നു പരസ്പരം സൗഹ്യദം പങ്കിട്ടാണു വോട്ട് രേഖപ്പെടു ത്തിയത്.

Comments
Post a Comment