ആരാകും പ്രസിഡന്റ്; കായണ്ണയിൽ ചർച്ച പുരോഗമിക്കുന്നു
കായണ്ണ: കായണ്ണയിൽ പതി ന്നാലിൽ പത്ത് സീറ്റ് നേടിയ എൽഡി എഫ് നല്ല മുന്നേറ്റമാണ് നടത്തിയത്. പുതിയ ഭരണസമിതി 21-ന് സത്യപ്രതി ജ്ഞ ചൊല്ലി അധികാരമേറ്റെടുക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ആരായിരിക്കുമെന്ന ചർച്ച സജീവമാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജനറൽ സീറ്റായ ഇവിടെ പ്രസിഡന്റായി സിപിഎം ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ.സി. സന്തോഷ് മാസ്റ്ററുടെയും കോമത്ത് രമേശൻ്റെയും പേരുകളാണ് പറയപ്പെടുന്നത്. വൈസ് പ്രസിഡന്റായി പി.കെ. രജിതയുടെ പേരും ഉയർന്നുവരുന്നുണ്ട്.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി സ്ത്രീ സംവരണ സീറ്റായ നൊച്ചാട് ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മി ലെ ഷിജി കൊട്ടാറക്കലും വൈസ് പ്രസി ഡന്റായി കെ.സി. ബാബുരാജും വരാനാ ണ് സാധ്യത.

Comments
Post a Comment