പേരാമ്പ്രയിൽ പിതാവിനെ കുത്തി പരിക്കേൽപ്പിച്ച മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പേരാമ്പ്ര: പിതാവിനെ കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ മകൻ തൂങ്ങി മരിച്ച നിലയിൽ. കടിയങ്ങാട് ഇല്ലത്ത് മീത്തൽ ജംസലാണ് കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിപത്തിയാറ് വയസായിരുന്നു.
മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് പിതാവ് പോക്കറെ കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വീടിനടുത്ത് കാടുമൂടി കിടന്ന സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Comments
Post a Comment