അങ്ങാടിയിൽ തെരുവുപട്ടി പ്രസവിച്ചു; പൊല്ലാപ്പിലായി നാട്ടുകാർ

 


പൂനൂർ, പൂനൂരങ്ങാടിയി ലെ കടകൾക്കും ഓട്ടോറി ക്ഷാസ്റ്റാൻഡിനുമടുത്ത് തെ രുവുപട്ടി പ്രസവിച്ചത് നാ ട്ടുകാർക്കും സ്ഥാപനമുടമ കൾക്കും പൊല്ലാപ്പായി. താ മരശ്ശേരി-കൊയിലാണ്ടി സം സ്ഥാനപാതയ്ക്കരികിൽ പൂനൂർ ദേശീയ ആയുർവേദിക് ഫാർ മസി മരുന്നുവിൽപ്പനകടയു ടെയും അടുത്തുള്ള മറ്റൊ രു കടയുടെയും ഇടയിലുള്ള ഇടുങ്ങിയ ഭാഗത്താണ് ആറു ദിവസത്തോളമായി പട്ടി പ്രസ വിച്ചുകിടക്കുന്നത്. ഇടയ്ക്കിടെ അമ്മപ്പട്ടി റോഡിലേക്കിറങ്ങു കയും ചെയ്യും.


അറിയാതെ ഇതിനടുത്തു കൂടി നടന്നുപോകുന്നവർക്ക് ഇത് വലിയ ഭീഷണിയായിരി ക്കുകയാണ്. കഴിഞ്ഞദിവസ ങ്ങളിലായി റോഡിലൂടെ നടന്നുപോകുന്ന വയോധിക നും അതിഥിത്തൊഴിലാളിയു മടക്കം നാലുപേർക്ക് പട്ടിയു ടെ കടിയേറ്റു. ഇവരിൽ മൂന്നു പേർ താമരശ്ശേരി താലൂക്കാ ശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജി ലും ചികിത്സതേടി.

നാട്ടുകാരും വ്യാപാരികളും ചേർന്ന് ഈ ഭാഗത്ത് കയർ കെട്ടി ‘പട്ടിയുണ്ട്, കടിക്കും സൂക്ഷിക്കുക' എന്ന ബോർഡുകൾ എഴുതിവെച്ചിരിക്ക യാണിപ്പോൾ. ഗ്രാമപ്പഞ്ചായ ത്തധികൃതരെ വിവരമറിയിച്ചി ട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്.

വെള്ളിയാഴ്ച രാവിലെ പട്ടി ക്കും കുഞ്ഞുങ്ങൾക്കും വെ ള്ളവും ഭക്ഷണവും നൽകാൻ പോയ ആളെ അമ്മപ്പട്ടി കടി ക്കാൻ ശ്രമിച്ചെങ്കിലും ഭാഗ്യ ത്തിന് രക്ഷപ്പെടുകയായിരു ന്നു. പട്ടിക്ക് ആറ് കുഞ്ഞുങ്ങ ളുണ്ട്.

പൂനൂരങ്ങാടിക്കടുത്തുതന്നെ മറ്റുരണ്ട് തെരുവുപട്ടി കൾകൂടി പ്രസവിച്ചുകിടപ്പു ണ്ടെങ്കിലും അവ ആളൊ ഴിഞ്ഞഭാഗത്തായതിനാൽ വലിയ ശല്യമില്ലെന്ന് നാട്ടു കാർ പറഞ്ഞു. കടയുടെ സമീ പത്ത് റോഡരികിനോടു ചേർ ന്ന ഭാഗത്ത് പ്രസവിച്ച പട്ടി യെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനും മാറ്റാനും കഴി യാത്ത അവസ്ഥയിലാണ് നാ ട്ടുകാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി