ഒരുവർഷത്തെ കാത്തിരിപ്പിനുശേഷം; പെരുവണ്ണാമൂഴിയിൽ സൗരവേലി നിർമാണം തുടങ്ങി.

 





പെരുവണ്ണാമൂഴി:   കാത്തിരിപ്പിനുശേഷം ചക്കിട്ടപാറ പഞ്ചായത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ വനാതിർത്തിയിൽ ഹാങ്ങിങ് ഫെൻസിങ് നിർമാണം തുടങ്ങി. പ്രദേശത്തെ കൃഷിക്കാരുടെ ഏറെക്കാലത്തെ ആവശ്യമായി രുന്നു ഇത്. കഴിഞ്ഞവർഷം ഡി സംബർ 29-നാണ് പെരുവണ്ണാ മുഴിയിൽനടന്ന പരിപാടിയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ജില്ലയിലെ സൗരവേലികളുടെ നിർമാണോദ്ഘാടനം നിർവഹി ച്ചത്. കഴിഞ്ഞവർഷം സെപ്റ്റം ബർ മാസത്തിൽ പ്രവൃത്തിയു ടെ ടെൻഡർ കഴിഞ്ഞതുമായിരു ന്നു. എന്നാൽ സാങ്കേതികമായ തടസ്സങ്ങളുടെപേരിൽ പ്രവൃത്തി തുടങ്ങുന്നത് നീണ്ടുപോയി.

പെരുവണ്ണാമൂഴി, മുതുകാട്, പൂഴിത്തോട്, ചെമ്പനോട തു ടങ്ങിയ മേഖലകളിൽ കാട്ടാന കൾ ജനവാസ മേഖലയിലെത്തി കൃഷിനശിപ്പിക്കുന്നത് തടയാനാ ണ് ഹാങ്ങിങ് ഫെൻസിങ് സ്ഥാ പിക്കുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 18 കിലോമീറ്റർ ദൂരത്തിൽ സൗര വേലി സ്ഥാപിക്കാൻ 1.46 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

പൂഴിത്തോട് രണ്ടാം ചീളിമുതൽ മൂത്താട്ട് പുഴവരെയു ള്ള ഭാഗത്തും പെരുവണ്ണാമൂ ഴി മുതൽ മുതുകാട് സീതപ്പാറ വരെയുള്ള ഭാഗത്തുമാണ് ആദ്യ ഘട്ടത്തിൽ ഫെൻസിങ് സ്ഥാപി ക്കുന്നത്. നബാർഡ് ഫണ്ടിൽ അംഗീകാരംലഭിച്ച പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട് കോപ്പറേറ്റീവ് സൊസൈ റ്റിയാണ് കരാറെടുത്തത്. കു റ്റ്യാടി, താമരശ്ശേരി, പെരുവണ്ണാ മൂഴി റെയ്ഞ്ചുകളിലായി 2.72 കോടി രൂപയുടേതാണ് നബാർ ഡ് സഹായത്തോടെ നടത്തുന്ന പ്രവൃത്തി.

വന്യമൃഗശല്യത്താൽ കുറേ ക്കാലമായി വലിയരീതിയിൽ കൃ ഷിനാശം സംഭവിച്ച പഞ്ചായ ത്താണ് ചക്കിട്ടപാറ. വനമേഖല യിൽനിന്ന് പുഴകടന്നാണ് പല യിടത്തും ജനവാസ മേഖലയി ലേക്ക് കാട്ടാന എത്തുന്നത്. ചക്കിട്ടപാറ പഞ്ചായത്തിൽ നേ രത്തേ സ്ഥാപിച്ച സൗരവേലി

കൾതന്നെ പലയിടത്തും തകർ ന്നുകിടക്കുകയാണ്. കാട്ടാന കൾ മരക്കൊമ്പുകൾ പിഴുതിട്ട് സോളാർവേലി തകർക്കുകയാ ണ് പതിവ്.

നേരത്തേ സ്ഥാപിച്ച സൗര വേലികളേക്കാൾ ആനകളെ തട യാൻ തൂക്കിയിടുന്നവേലിയാണ് പ്രയോജനമെന്ന നിഗമനത്താ ലാണ് ഇതിനുള്ള പദ്ധതി തയ്യാ റാക്കിയത്. ഇതിനായി കർഷകർ ഏറെ സമരംനടത്തുകയും ചെ യിരുന്നു. പെരുവണ്ണാമൂഴി ഫോ റസ്റ്റ് റെയ്ഞ്ചിൽ വരുന്ന പെരു വണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 34 കിലോമീറ്റർ ദൂര ത്തിലും കക്കയം ഫോറസ്റ്റ് സ്റ്റേ ഷൻ പരിധിയിൽ 6.8 കിലോ മീ റ്റർ ദൂരത്തിലും നിലവിൽ ഫെൻ സിങ് ഉണ്ട്. ഒരു ലക്ഷം രൂപയു ടെ നവീകരണം അടുത്തകാല ത്ത് നടത്തിയിരുന്നു. എന്നിട്ടും ഫെൻസിങ് പൂർണമായി ഉപ യോഗപ്രദമാക്കാനായിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി