കൂരാച്ചുണ്ടിൽ സിനി ജിനോയ്ക്ക് സാധ്യത
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു ഓഞ്ഞിൽ ഒന്നാം വാർഡിൽ നിന്നു ജയിച്ച കോൺഗ്രസിലെ സിനി ജിനോ തച്ചിലാടിയിലിനെ പരിഗണി ക്കാൻ സാധ്യത. പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 333 വോട്ടിനാണു സിനി ജയി ച്ചത്.
ഭരണ രംഗത്തെ പരിചയസമ്പ ത്തും സംഘടനാ രംഗത്തെ സജീവ പ്രവർത്തനവുമാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നു പഞ്ചായത്ത് പ്രസിഡന്റ് എന്ന അംഗീകാരം നൽകാൻ പരിഗണിക്കുന്നതെന്നും നേതാക്കൾ പറയുന്നു. മുൻപ് മെംബർ സ്ഥാനം വഹിച്ചപ്പോൾ തന്നെ സിനിയെക്കുറിച്ചു ജനങ്ങളിൽ മി കച്ച അഭിപ്രായമാണ് ഉണ്ടായിരു ന്നത്.
2015- 20 ഭരണസമിതിയിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷയായിരുന്നു കഴിഞ്ഞ 4 വർഷമായി മഹിളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. പഴയ 13-ാം വാർഡ് സിഡിഎസ് മെംബറായി ഇപ്പോൾ പ്രവർത്തിച്ചു വരികയാണ്."

Comments
Post a Comment