കൂരാച്ചുണ്ട് ഇടവക അൽക്ക ഷിനോജിന് സ്വീകരണം നൽകി



കൂരാച്ചുണ്ട്: ഇൻഡോറിൽ നടന്ന ദേശീയ സ്കൂ‌ൾ ഗെയിംസ് അത് ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയ കൂരാച്ചുണ്ട് സ്വദേശിനി അൽക്ക ഷിനോജിന് കൂരാച്ചുണ്ട് സെൻ്റ തോമസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പള്ളിയങ്കണത്തിൽ നടന്ന പരിപാടി വികാരി ഫാ. വി ൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്‌തു. പാരീഷ് സെക്രട്ടറി ബോബൻ പുത്തൂർ അധ്യക്ഷത വഹിച്ചു.അൽക്കയുടെ പേരിന് ഒപ്പം ഒളിമ്പ്യൻ എന്ന് കൂടി വരണമന്നു ഇടവക വികാരി ഫാ. വിൻസെൻ്റ് കണ്ടെത്തിൽ ചടങ്ങിൽ പറഞ്ഞു. ചടങ്ങിൽ അസിസ്റ്റന്റ് വികാരി ഫാ. മൈക്കിൾ നീലംപ റമ്പിൽ, ട്രസ്റ്റി സജി കൊഴുവനാ ൽ എന്നിവർ പ്രസംഗിച്ചു. 600 മീ റ്റർ ഓട്ടത്തിൽ സ്വർണവും 400 മീ റ്ററിൽ വെങ്കലവുമാണ് അൽക്ക കരസ്ഥമാക്കിയത്. ട്രസ്റ്റിമാരായ ജോയി വേങ്ങത്താനം, ജോസ് അറയ്ക്കൽ, ജിജി കോനുക്കു ന്നേൽ എന്നിവർ നേതൃത്വം നൽ കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി