വിജയാഹ്ലാദത്തിനിടെ നാടിനെ നടുക്കിയ ദുരന്തം; സന്ദീപിന് കണ്ണീരോടെ വിടനൽകി.

 


ബാലുശ്ശേരി:  കുറുമ്പൊയിലിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച വട്ടോളി ബസാറിനടുത്ത കിളിയംപുറ ത്ത് സന്ദീപിന് (35) നാട് കണ്ണീ രോടെ വിടനൽകി.

 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കിളിയം പുറത്ത് വീട്ടിലെത്തിച്ച സന്ദീപിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി യർപ്പിക്കാൻ പ്രദേശമാകെ ഒഴു കിയെത്തിയിരുന്നു. പനങ്ങാട് പഞ്ചായത്തിലെ കണ്ണാടിപ്പൊ യിൽ വാർഡിൽനിന്ന് ജയിച്ച സന്ദീപിന്റെ പിതൃസഹോദര നായ പി.ജി. ദേവാനന്ദൻ്റെ വിജ യാഹ്ലാദപരിപാടി നാടിനെ നടു ക്കിയ ദുരന്തമായി മാറുകയായി രുന്നു. സന്ദീപും പിതൃസഹോദര പുത്രനായ ജിഷ്ണുവും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിലാണ് സ്കൂട്ടർ പൊട്ടിത്തെറിച്ച് അപക ടം സംഭവിച്ചത്. ആഹ്ലാദപരിപാ ടിയിൽ പൊട്ടിക്കുന്നതിനായി സ്കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചതാണ് അപകട ത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു.

 ജിഷ്ണു ഗുരുതരപരി ക്കുകളോടെ കോഴിക്കോട് മെ ഡിക്കൽ കോളേജ് ആശുപത്രി യിൽ ചികിത്സയിലാണ്. പന ങ്ങാട് തോരാടുമലയ്ക്കു സമീപം പുന്നത്ര അങ്കണവാടിക്കടുത്തു വെച്ചായിരുന്നു അപകടം. സ്കൂ ട്ടർ പൂർണമായും കത്തിനശിച്ചി രുന്നു. ബാലുശ്ശേരി പോലീസ്, നരിക്കുനിയിൽനിന്നും അഗ്നിര ക്ഷാസേന, ഫൊറൻസിക് ഉദ്യോ ഗസ്ഥർ എന്നിവർ സംഭവസ്ഥല ത്തെത്തിയിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി