ബേക്കറിയിൽ നിന്നും വാങ്ങിയ കുപ്പിവെള്ളത്തിൽ ചത്ത പല്ലി; യുവാവ് ആശുപത്രിയിൽ ചികിത്സ തേടി
നന്മണ്ട: നന്മണ്ടയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. വെള്ളം കുടിച്ചതിനെ തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിസ തേടി. അത്തോളി സ്വദേശിയായ റിഷി റസാഖ് ആണ് പരാതിയുമായി രംഗത്തു വന്നത്.
യാത്രയ്ക്കിടെ റിഷി റസാഖും കുടുംബവും ചേർന്ന് ബേക്കറിയിൽ നിന്ന് കുപ്പിവെള്ളം വാങ്ങി. ആദ്യം റിഷി റസാഖ് വെള്ളം കുടിക്കുകയും, ശേഷം അഞ്ചു വയസ്സുള്ള കുട്ടിക്ക് നൽകാൻ തുടങ്ങിയപ്പോൾ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കുപ്പിയുടെ അടിഭാഗത്തായി പല്ലിയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് റിഷി റസാഖ് പറയുന്നു.
കുപ്പിയുടെ കാലാവധി 2026 മെയ് വരെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് റിഷി റസാഖ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിൽ പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു.

Comments
Post a Comment