ദേശീയ മീറ്റിൽ രണ്ടാം മെഡലുമായി അൽക്ക ഷിനോജ്.

 


കൂരാച്ചുണ്ട്: ഇൻഡോറിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പി ൽ കേരളത്തിനുവേണ്ടി ഇന്ന് നടന്ന 400 മീറ്ററിൽ വെങ്കലം  കരസ്ഥമാക്കി കൂരാച്ചുണ്ട് സ്വദേശിനിയും കുളത്തു വയൽ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയുമായ അൽക്ക ഷിനോജ്. ഇന്നലെ  നടന്ന 600 മീറ്റർ സബ്‌ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഓട്ടമത്സരത്തിലും അൽക്ക ഷിനോജ് സ്വർണം നേടിയിരുന്നു. 

എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അൽക്ക. സ്കൂളിലെ ജോർജിയൻ അക്കാഡമിയിലെ കാ യിക പരിശീലകനും ഏഷ്യൻ മാസ്റ്റേഴ്‌സ് മീറ്റ് സ്വർണ ജേതാ വുമായ കെ.എം പീറ്റർ, സ്‌കൂ ൾ കായികാധ്യാപിക സിനി ജോസഫ് എന്നിവരാണ് അൽ ക്കയുടെ പരിശീലകർ. കൂരാ ച്ചുണ്ട് പുളിവയൽ സ്വദേശി യും സിആർപിഎഫ് ഹവിൽ ദാറുമായ ചേറ്റാനിയിൽ ഷി നോജിന്റെയും ജിതിനയുടെ യും മകളാണ്. സഹോദരൻ: അഞ്ചൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി