കൂരാച്ചുണ്ടിലും ഇസ്രായേലിന്റെ ദേശീയ പക്ഷി യൂറേഷ്യൻ ഹൂപ്പോ വിരുന്നെത്തി .



കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കേളോത്ത് വയലിൽ ആണ്   ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ  വിരുന്നെത്തിയത്. കുറച്ചു ദിവസമായി കൂരാച്ചുണ്ടിലും കറങ്ങുന്നുണ്ട് ഈ വി ഐ പി.



കേളോത്ത് വയലിൽ  കാട്ടു നിലത്ത് തേജസിൻ്റെ വീടിന് സമീപമാണ് ഈ പക്ഷിയെ കണ്ടത് .  തേജസിൻ്റെ മകൾ ക്രിസ് എയ്ഞ്ചൽ കഴിഞ്ഞ ദിവസം ന്യൂസ് ചാനലുകളിൽ  വന്ന വിഐപി യായ ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോയെ തിരിച്ചറിഞ്ഞത്. ഒരു വിദേശിയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് കുളത്ത് വയൽ സെൻ്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ് എയ്ഞ്ചൽ. 

കിളിയുടെ  തലയിൽ തൂവലുകളുടെ ഒരു കിരീടവും 'ഹൂപ്, ഹൂപ്' എന്ന് കിളി ചിലക്കുന്ന ശബ്ദവും കേട്ടിരുന്നുവെന്നു ക്രിസ് എയ്ഞ്ചൽ പറഞ്ഞു.

 ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും നീണ്ട കൊക്കുകളും പറക്കുമ്പോൾ വലിയ ചിത്രശലഭത്തിൻ്റെ രൂപം കൈവരുന്നതും .  ഹൂപ്പോയുടെ പ്രത്യേകതയാണ്.

വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയുടെ സവിശേഷത തലയിൽ തൂവലുകളുടെ ഒരു കിരീടവും 'ഹൂപ്, ഹൂപ്' എന്നകിളികൊഞ്ചലുമാണ്. ഉഷ്മേഖല കാലാവസ്ഥ ഇഷ്ടപ്പെടുന്ന ദേശാടന പക്ഷിയായ ഹൂപ്പോ കേരളത്തിൽ വിരുന്നെത്താറുണ്ട്.

 നീണ്ട കൊക്കുകൾ കൊണ്ട് തിരക്കിട്ട് മണ്ണിൽ നിന്ന് കൊത്തി കൊത്തി തീറ്റ തേടുന്നതും, തലയിലെ കിരീടവും തൂവലുകളുടെ നിറവും ഹൂപ്പോയുടെ സവിശേഷതകളാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി