കൂരാച്ചുണ്ട് പഞ്ചായത്തിൽ എല്ലാം സുസജ്ജം- പോളിംഗ് ബൂത്തിലേക്ക് സ്വാഗതം
കൂരാച്ചുണ്ട്: തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിശബ്ദ്ധ പ്രചരണവും കഴിഞ്ഞ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കൂരാച്ചുണ്ട് അത്തിയോടി മുനവ്വിറുൽ ഇസ്ലാം ഹയർ സെകണ്ടറി മദ്രസ്സയിൽ സെറ്റ് ചെയ്ത 12 ആം വാർഡ് വട്ടച്ചിറ ഒന്നാം നമ്പർ ബൂത്ത് പ്രവർത്തനസജ്ജമായി. പ്രിസൈഡിംഗ് ഓഫീസർ പ്രശാന്ത് ഇ വി എം മെഷീനുകൾ ചെക്ക് ചെയ്ത് ഉറപ്പ് വരുത്തി.
യു ഡി എഫ് സ്ഥാനാർത്തിയായി ഓ കെ ഇസ്മായിലും എൽ ഡി എഫ് സ്ഥാനർത്തിയായി സഖാവ് ജലീൽ കുന്നുമ്പുറവും നേർക്ക് നേർ ഏറ്റുമുട്ടുന്ന വാർഡാണിത്. ആകെ 1060 വോട്ടർമ്മാരുള്ളതിൽ 800 നും 900 നുമിടയിൽ പോളിംഗ് പ്രതീക്ഷിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ബാലുശേരി ഡിവിഷനിൽ അരുൺ ജോസും ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷനിൽ റീമ കുന്നുമ്മലും യു ഡി എഫ് സ്ഥാനാർത്ഥികളാണു.

Comments
Post a Comment