വോട്ടിംഗ് കഴിഞ്ഞു; കൂട്ടിയും കുറച്ചും ചക്കിട്ടപാറ മലയോരം
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് 20 വർഷമായി എൽ ഡിഎഫാണ് ഭരിക്കുന്നത്. വന്യജീവി ആക്രമണം, കുടിയേറ്റ ജനതയോടുള്ള അവഗണന, കാർഷിക മേഖലയുടെ തകർച്ച, വികസന പ്രശ്‌നങ്ങൾ, ന്യൂനപക്ഷ ജനവിഭാഗത്തിനെതിരായ സർക്കാർ നിലപാട് തുടങ്ങിയ വിഷയങ്ങളിൽ മലയോര ജനതയുടെ രോഷം ആളിക്കത്തിച്ച് പഞ്ചായത്ത് പിടിക്കാനുള്ള നീക്കമാണ് ഇത്തവണ യുഡിഎഫ് നടത്തിയത്. അതിനിടെ ചക്കിട്ട പാറയിലും കാഫിർ വിവാദം ചക്കിട്ടപാറ പത്താം വാർഡിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വർഗീയ പരാമർശം ഉള്ള വീഡിയോ എൽഡിഎഫ് അനുകൂല സൈബറിടങ്ങളിൽ പ്രചരിച്ചിരുന്നു. ചക്കിട്ടപാറയിൽ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂല തരംഗം മൂലമാണെന്ന് ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി കൊച്ചേരി പറഞ്ഞു.

Comments
Post a Comment