പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു




 മോളി ആയിത്തിമറ്റം @ ചക്കിട്ടപാറ പഞ്ചായത്ത് 4-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി

ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് 4 യുഡിഎഫ് സ്ഥാനാർഥി മോളി ആയിത്തിമറ്റം   മണ്ണിനോട് മല്ലടിച്ചു ജീവിക്കുന്ന ഒരു കർഷക കുടുംബത്തിനുള്ള വീട്ടമ്മ. കോൺഗ്രസ് പ്രവർത്തക തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളും കർഷകരും ജീവിക്കുന്ന പൂഴി തോട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരിയായ പൊതുപ്രവർത്തക. സംഘടന പൊതുപ്രവർത്തക സംഘാടക മികവ്, ജനസമ്മതി, പ്രാസംഗിക, യുഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഏറ്റവും ആദ്യം പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാർഥി. കുറഞ്ഞ ദിനങ്ങൾ കൊണ്ടുതന്നെ പൂഴിത്തോട് കാരുടെയും സാധാരണക്കാരുടെയും ഹൃദയം കവർന്ന മാറ്റങ്ങൾ ഇല്ലാത്ത നാട്ടുകാരിയിൽ ഈ ജനകീയത കണ്ടുകൊണ്ടാവണം,  ഇവർക്കെതിരെ മോളി എന്ന നാമത്തിൽ രണ്ട് അപരകൾ സ്ഥാനാർത്ഥികളായി വന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ തന്റേതായ രീതിയിൽ ഇടപെടൽ നടത്തുവാനും മലയോര കർഷകന്റെ പ്രശ്നങ്ങളിൽ ഇടപെടുവാനും മോളിക്ക് സാധിച്ചിട്ടുണ്ട്.


നാലാം വാർഡ്  യുഡിഎഫിന്റെ മോളി ആയിത്തമറ്റം കൈ ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മോളി കരിമാന്തടത്തിൽ മുന്തിരിക്കുല ചിഹ്നത്തിലും മോളി പുരയിടത്തിൽ പൈനാപ്പിൾ ചിഹ്നത്തിലും മത്സരിക്കുന്നു. 

മോളി ആയിത്തിമറ്റം  പറയുന്നു

 ഒരു മലയോര കർഷക എന്ന നിലയ്ക്ക് നാട്ടിലെ കർഷകർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എനിക്ക് സാധിക്കും ആ അധികാരികളുടെ മുന്നിലെത്തിക്കാൻ ഞാനുമുണ്ടാകും അവർക്കൊപ്പം സാധാരണക്കാർ മാത്രം ജീവിക്കുന്ന എന്റെ നാടിന്റെ സാധാരണക്കാരുടെ എല്ലാ പ്രശ്നങ്ങളിലും അവരിലൊരാളായി അവർക്കൊപ്പം അവരോടൊപ്പം കൂടെയുണ്ടാകും സമൂലമായ വികസനത്തിന് കഴിഞ്ഞ 20 വർഷമായി സ്വജനപക്ഷപാദത്തിന്റെയും അഴിമതിയുടെയും വികസനമുരുടുപ്പിന്റെയും പാതയിൽ ആയിരുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് ജനകീയ പഞ്ചായത്താക്കി മാറ്റാൻ ഞാനുമുണ്ടാകും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി