ചിത്രപ്രിയയുടെ മരണം കൊലപാതകം; മദ്യലഹരിൽ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു, ആൺസുഹൃത്ത് അറസ്റ്റിൽ

 


മലയാറ്റൂരിൽ ഏവിയേഷൻ ബിരുദ വിദ്യാർഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആൺസുഹൃത്ത് അലൻ. മദ്യലഹരിയിലാണ് താൻ കൊല നടത്തിയതെന്ന് അലൻ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ആറാം തിയതി രാത്രി ഇരുവരും തമ്മിൽ കണ്ടപ്പോൾ ചില സംശയങ്ങളുടെ പേരിൽ തർക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലൻപൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് വന്ന ചില ഫോൺകോളുകളെക്കുറിച്ച് ചോദ്യം ചെയ്‌തപ്പോഴാണ് തർക്കമുണ്ടായത്.

ആ സമയത്ത് അലൻ മദ്യലഹരിയിലുമായിരുന്നു. തർക്കത്തിനൊടുവിൽ പെൺകുട്ടിയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് അലൻ ബൈക്കിൽ കയറ്റി കൊണ്ടുപോയി. വിജനമായ സ്ഥലത്ത് അലൻ ബൈക്ക് നിർത്തുകയും കല്ല് കൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കാലടി പൊലീസാണ് അലൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായിരുന്ന ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു കാണാതായത്. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെ ദുർഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

ആൺ സുഹൃത്തിനോടൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. പെൺകുട്ടിയെ ബൈക്കിൽ പ്രദേശത്ത് കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ അലൻ പറഞ്ഞിരുന്നത്.

തുടർന്ന് വിട്ടയച്ചു. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പുകയായിരുന്നു. എന്നാൽ ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല.

സംശയത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർച്ചയായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി