പേരാമ്പ്രയിൽ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു
പേരാമ്പ്ര: അഞ്ചാം പീടികയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. പേരാമ്പ്രയിൽ നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഹരേ റാം ബസ്സും എതിർ ദിശയിൽ വന്ന അതേ കമ്പനിയുടെ ഹരേ റാം ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കൽപത്തൂരിലാണ് അപകടം. . ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൻ കോളെജിലും പ്രവേശിപ്പിച്ചു.മറ്റു ള്ളവരെ കൊയിലാണ്ടി ആശുപത്രിയിലും വിവിധ ആശുപതികളിലും പ്രവേശിപ്പിച്ചു.
വടകര ഭാഗത്തുനിന്നും വന്ന ഹരേ റാം ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷാക്ഷികൾ പറഞ്ഞു. ഇരു ബസ്സുകളുടെയും മുൻഭാഗം തകർന്നു. ഏറെ നേരം ഗതാഗതം മുടങ്ങി. തുടർന്ന് ക്രയിൻ ഉപയോഗിച്ച് ബസുകൾ മാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.


Comments
Post a Comment