പയ്യോളിയിൽ കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ





പയ്യോളി: കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. ഇരിങ്ങൽ കൊളാവിപ്പാലം വലിയാവിയിൽ നാരായണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എഴുപത്തിയഞ്ചു വയസായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ മുതൽ ഇയാളെ കാണാതായിരുന്നു. പയ്യോളി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ അയനിക്കാട് ശ്രീകൃഷ്‌ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തെ കണ്ടൽക്കാടുകൾക്കിടയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കമിഴ്ന്നു‌ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നതെന്നും സമീപത്തായി ഊന്നുവടിയും ഉണ്ടായിരുന്നെന്നും മൃതദേഹം കണ്ട യുവതി പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി