വൈദ്യുതി പണിമുടക്കി; പേരാമ്പ്രയിൽ ഇവിഎം കമ്മീഷനിംഗ് മണിക്കൂറുകൾ തടസപ്പെട്ടു
പേരാമ്പ്ര : ഡിസംബർ 11 ന് നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ഇവിഎം കമ്മീഷനിംഗ് വൈദ്യുതി നിലച്ചതോടെ മണിക്കൂറുകൾ തടസപ്പെട്ടു. കാലത്ത് 8 മണിക്ക് സ്ഥാനാർത്ഥികളോടും ഏജന്റ് മാരോടും എവിഎം കമ്മീഷനിംഗിനായി എത്താൻ റിട്ടേണിംഗ് ഓഫീസർ നിർദ്ദേശം നൽകിയിരുന്നു. ഒൻപത് മണിയോടെ കമ്മീഷണിംഗ് നടപടികൾ ആരംഭിച്ച ഉടനെ വൈദ്യുതി നിലക്കുകയായിരുന്നു. പകരം സംവിധാനത്തിനായി ജനറേറ്റർ സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഓപ്പറേറ്റർ എത്താത്തതിനാൽ ജനറേറ്റർ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. നിരവധി തവണ വിളിച്ചിട്ടും ജനറേറ്റർ ജീവനക്കാർ എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പോലെ അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ് നിലച്ചിരുന്നത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ 196 ബൂത്തുകളിലേക്കുള്ള ഇവിഎം മെഷിനാണ് ഇവിടെ കമ്മീഷൻ ചെയ്യുന്നത്. ഓരോ ഗ്രാമ പഞായത്തിലും നാല് ടേബിൾകളിലായാണ് മെഷീൻ സെറ്റ് ചെയ്യുന്നത്.

Comments
Post a Comment