റോഡിനു കുറുകെ ചാടിയ പശുവിനെ ഇടിച്ച ഓട്ടോ വയലിൽ മറിഞ്ഞു വീണു
കുറ്റ്യാടി: റോഡിനു കുറുകെ ചാടിയ പശുവിനെ ഇടിച്ച ഓട്ടോ വയലിൽ മറിഞ്ഞു വീണു. യാത്രക്കാർക്ക് നിസാര പരിക്ക്. ആയഞ്ചേരി കുറ്റ്യാടി പൊയിലിനു സമീപം പശു കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട ഓട്ടോ പശുവിനെ ഇടിക്കുകയും വയലിലേക്ക് മറിയുകയുമായിരുന്നു.
രണ്ട് പേർക്ക് നിസാരമായി പരിക്കെറ്റു. പരിക്ക് ഗുരുതരമല്ല. ജെസിബി ഉപയോഗിച്ചു ഓട്ടോ റോഡിലേക്ക് കയറ്റി.

Comments
Post a Comment